ശുഭ്മാൻ ​ഗിൽ/ പിടിഐ 
Sports

'ഇതാ ഇന്ത്യയുടെ ഭാവി'- റെക്കോര്‍ഡ് തകര്‍ത്ത ശുഭ്മാന്‍ ഗില്ലിനെ അഭിനന്ദിച്ച് കോഹ്‌ലി

126 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്‍ സെഞ്ച്വറിക്കൊപ്പം ഒരു റെക്കോര്‍ഡും ഇന്നലെ സ്വന്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്‍ കത്തുന്ന ഫോമിലാണ് ഇപ്പോള്‍ ബാറ്റ് വീശുന്നത്. ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത് തന്റെ കന്നി ടി20 സെഞ്ച്വറിയുമായി കളം നിറഞ്ഞ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ബാറ്റിങായിരുന്നു. 

126 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്‍ സെഞ്ച്വറിക്കൊപ്പം ഒരു റെക്കോര്‍ഡും ഇന്നലെ സ്വന്തമാക്കി. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. ടി20യില്‍ ഇന്ത്യക്കായി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്. 

തന്റെ റെക്കോര്‍ഡ് മറികടന്ന ഗില്ലിന് ആശംസയുമായി കോഹ്‌ലിയും രംഗത്തെത്തി. കിവികള്‍ക്കെതിരായ പരമ്പരയില്‍ കോഹ്‌ലി കളിച്ചിരുന്നില്ല. താരത്തിന് വിശ്രമമനുവദിച്ചു. 

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്‌ലി ഗില്ലിനെ അഭിനന്ദിച്ചത്. 'താരം' എന്നും 'ഭാവി ഇവിടെയുണ്ട്' എന്നും കുറിച്ചായിരുന്നു കോഹ്‌ലിയുടെ അഭിനന്ദനം. ഗില്ലിനെ ആലിംഗനം ചെയ്യുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. 

ഏകദിനത്തിലും ടെസ്റ്റിലും സമീപ കാലത്ത് സെഞ്ച്വറി നേടിയ ഗില്‍ ഇപ്പോള്‍ ടി20യില്‍ ശതക നേട്ടം ആവര്‍ത്തിച്ചു. മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം ബാറ്ററെന്ന മികവിന്റെ പട്ടികയിലും ഗില്‍ ഇടംകണ്ടു. ടി20ക്ക് ചേര്‍ന്ന ബാറ്ററല്ലെന്ന് മുന്‍ താരങ്ങളടക്കമുള്ളവരുടെ വിമര്‍ശനങ്ങളോടു ബാറ്റിങിലൂടെ താരം മറുപടി നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കുതിച്ചുയര്‍ന്ന് റിലയന്‍സ്, ഒഴുകിയെത്തിയത് 2.20 ലക്ഷം കോടി രൂപ; നാലു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന

ഇത് അഭിമാന നേട്ടം; ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' കാൻ ഫെസ്റ്റിവലിൽ, പ്രദർശനം മെയ് 14ന്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 53 lottery result

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

SCROLL FOR NEXT