Gambhir Says He Always Believed Sanju Samson Would Deliver for India special arrangement
Sports

സഞ്ജുവിന് എന്തിനാണ് പിന്തുണ നൽകിയത് ? മനസ്സ് തുറന്ന് ഗൗതം ഗംഭീർ

ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീർ നൽകിയ പിന്തുണയാണ് സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് സഞ്ജു സാംസൺ. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലെയിങ് ഇലവനിൽ പോലും ഇല്ലാതിരുന്ന സഞ്ജു അവസാന മൂന്ന് മത്സരത്തിൽ പുറത്തെടുത്ത വെടിക്കെട്ട് പ്രകടനമാണ് ടീമിന് കരുത്തായി മാറിയത്. ടൂർണമെന്റിലെ അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 321 റൺസ് ആണ് താരം അടിച്ചെടുത്തത്. ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീർ നൽകിയ പിന്തുണയാണ് സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചത്.

താരത്തിന്റെ പ്രകടനത്തിൽ താൻ സന്തോഷവാനാണെന്നാണ് ഗംഭീർ പറയുന്നത്. “സഞ്ജുവിൽ ഞാൻ എല്ലായ്പ്പോഴും വിശ്വാസം വെച്ചിരുന്നു. അവനിൽ നിന്ന് ഇനിയും ടീമിന് കൂടുതൽ നേടാനുണ്ടെന്നാണ് ഞാൻ കരുതുന്നത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അവന് കഴിഞ്ഞിരുന്നില്ല. പക്ഷേ അത് കളിയുടെ ഭാഗമാണ്. അതിനാൽ കുറച്ച് മത്സരങ്ങളിൽ നിന്ന് അവന് വിശ്രമം നൽകി. തിരിച്ചെത്തിയാൽ അവൻ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു'' ഗംഭീർ പറഞ്ഞു.

സഞ്ജുവിന്റെ കഴിവ് ഏറെക്കാലമായി ഞാൻ കാണുന്നുണ്ട്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് സെഞ്ചുറികൾ നേടിയ ഒരു താരത്തിന് മോശം ഘട്ടം വരുന്നത് സ്വാഭാവികമാണ്. അവന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസത്തിന് കൃത്യമായ ഉത്തരം ബാറ്റിങ്ങിലൂടെ സഞ്ജു നൽകിയിട്ടുണ്ട്. ഇതോടെ അവന്റെ കരിയർ പുതിയ തലത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Gambhir Says He Always Believed Sanju Samson Would Deliver for India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; 'കേരള വികസനത്തിന് വേഗം പകരും'

മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

16 വയസിന് ഇളയത്, കല്യാണത്തിന് ഓടി നടന്നവൾ; കുഞ്ഞനിയത്തിയുടെ തോളിൽ ചാഞ്ഞ് രശ്മിക

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Dhanalekshmi DL 43 lottery result

റാങ്കിങ്ങിലും കുതിച്ച് സഞ്ജു, 43 സ്ഥാനം മെച്ചപ്പെടുത്തി; ഇഷാൻ രണ്ടാം സ്ഥാനത്ത്, തിളങ്ങി ഇന്ത്യൻ താരങ്ങൾ

SCROLL FOR NEXT