ഗൗതം ഗംഭീര്‍ എക്സ്
Sports

ഗംഭീറിനൊപ്പം അഭിഷേക് നായരും ടെന്‍ ഡോഷെയും ശ്രീലങ്കയിലേക്ക്, ടി ദിലീപ് തുടരും

ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ ധാരണ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി സ്ഥാനമേറ്റ ഗൗതം ഗംഭീറിന്റെ പരിശീലക ടീം സംബന്ധിച്ചു ഏതാണ്ട് ധാരണയായതായി സൂചനകള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗംഭീറിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നായര്‍, മുന്‍ നെതര്‍ലന്‍ഡ്‌സ് നായകന്‍ റയാന്‍ ഡെന്‍ ഡോഷെ എന്നിവര്‍ സഹ പരിശീലകരായി ഗംഭീറിനൊപ്പമുണ്ടാകും.

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണ്‍ മോര്‍ക്കലാണ് ബൗളിങ് പരിശീലകന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു സ്ഥിരീകരണം വന്നിട്ടില്ല. ഫീല്‍ഡിങ് പരിശീലകനായി ടി ദിലീപ് തുടരും. ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഗംഭീറിനൊപ്പം അഭിഷേക് നായര്‍, റയാന്‍ ടെന്‍ ഡോഷെ, ടി ദിലീപ് എന്നിവര്‍ ചേരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെകെആറില്‍ അഭിഷേക് നായര്‍ ഗംഭീറിനൊപ്പം ബാറ്റിങ് പരിശീലകനായാണ് പ്രവര്‍ത്തിച്ചത്. ടെന്‍ ഡോഷെ ടീമിന്റെ ഫീല്‍ഡിങ് കോച്ചായിരുന്നു. ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്ററായിരിക്കുമ്പോള്‍ മോണ്‍ മോര്‍ക്കല്‍ ടീമിന്റെ ബൗളിങ് പരിശീലകനായിരുന്നു. ദ്രാവിഡ് പരിശീലകനായ കാലത്തും ടീമിന്റെ ഫീല്‍ഡിങ് കോച്ച് ദിലീപായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT