ഗൗതം ഗംഭീര്‍ എക്സ്
Sports

'റെഡ് ബോള്‍ ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കണം, ഗംഭീര്‍ രഞ്ജി ടീമിനെ പരിശീലിപ്പിക്കണം'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കണമെന്ന് ഇംഗ്ലണ്ട് മുന്‍ താരം മോണ്ടി പനേസര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഗൗതം ഗംഭീറിനെ പരിശീലകസ്ഥാനത്തുനിന്ന് മാറ്റാന്‍ ബിസിസിഐ നീക്കം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മോണ്ടി പനേസറുടെ പ്രതികരണം.

റെഡ് ബോള്‍ ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഗൗതം ഗംഭീര്‍ ഏതെങ്കിലും രഞ്ജി ട്രോഫി ടീമിനെ പരിശീലിപ്പിക്കണമെന്നാണ് മോണ്ടി പനേസര്‍ പറഞ്ഞത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് പനേസറിന്റെ പ്രതികരണം.

'വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗൗതം ഗംഭീര്‍ ഒരു നല്ല പരിശീലകനാണ്. കാരണം അദ്ദേഹം വിജയം നേടിയിട്ടുണ്ട്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ പരിശീലകനാകുന്നത് അദ്ദേഹത്തിന് പ്രയോജനകരമാകും. റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഒരു ടീം എങ്ങനെ കെട്ടിപ്പടുക്കണം എന്നതിനെക്കുറിച്ച് രഞ്ജി ട്രോഫിയില്‍ പരിശീലനം നല്‍കിയവരുമായി അദ്ദേഹം സംസാരിക്കണം.- പനേസര്‍ എഎന്‍ഐയോട് പ്രതികരിച്ചു. നിലവില്‍ ഇന്ത്യന്‍ ടീം ടെസ്റ്റ് ക്രിക്കറ്റില്‍ ദുര്‍ബലമാണ്. മൂന്ന് മികച്ച കളിക്കാര്‍ വിരമിക്കുമ്പോള്‍, ബാക്കിയുള്ള കളിക്കാരെ തയ്യാറാക്കി നിര്‍ത്താന്‍ ബുദ്ധിമുട്ടാകുമെന്നും പനേസര്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിവുണ്ടെങ്കിലും ശുഭ്മാന്‍ ഗില്‍ ഒരു സ്വാര്‍ത്ഥനായ താരമാണെന്നും പനേസര്‍ പ്രതികരിച്ചു. അദ്ദേഹത്തിന് കഴിവുണ്ട്. പക്ഷേ അദ്ദേഹം അലസമായ ഷോട്ടുകള്‍ കളിക്കുന്നു. വിരാട് കോലിയുടെ തീവ്രതയും ആക്രമണോത്സുകതയും എല്ലാ ഫോര്‍മാറ്റുകളിലും പ്രകടമാണ്. എന്നാല്‍ ശുഭ്മാന്‍ ഗില്ലിന് അത് ആവര്‍ത്തിക്കാന്‍ കഴിയില്ല. എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹത്തിന് ക്യാപ്റ്റനാകാനും കഴിയില്ല.' പനേസര്‍ പറഞ്ഞു.

Gautam Gambhir Told To 'Become Ranji Trophy Coach'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സൗജന്യ വീട് ഇല്ല; അഞ്ച് ലക്ഷം നല്‍കണം; ഇരുട്ടടി

'അടിച്ച് ഫിറ്റായാല്‍' മദ്യത്തിന്റെ അളവ് കുറയ്ക്കും; ബാറിലെ തട്ടിപ്പ് കൈയോടെ പിടികൂടി, പിഴ

ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 13,000 ത്തിലധികംപേരെ, അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ

ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി; സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എസ് ജയചന്ദ്രന്‍ നായര്‍ പ്രഥമ പുരസ്‌കാരം എന്‍ ആര്‍ എസ് ബാബുവിന്

SCROLL FOR NEXT