Gavaskar Advises Abhishek Sharma to Build Innings with Singles Before Going Big  hotstar
Sports

'ആദ്യം സിംഗിൾ എടുക്കൂ, പിന്നെ കണ്ണും പൂട്ടി അടിക്കുക'; അഭിഷേകിന് ​ഗാവസ്കറിന്റെ ഉപദേശം

ഒരു കളിക്കാരന്റെ ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനം. ന്യൂസിലൻഡിനെതിരെ അഭിഷേക് ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്. നല്ല ഫോമിലും മികച്ച ടച്ചിലും ആണ് താരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്ക് ഉപദേശവുമായി മുന്‍ താരം സുനിൽ ​ഗാവസ്കർ. തുടക്കം മുതൽ കൂറ്റനടികൾക്ക് ശ്രമിക്കുന്നതിന് പകരം സിംഗിൾ എടുത്തുകൊണ്ട് പതിയെ ഇന്നിങ്സ് മുന്നോട്ട് കൊണ്ട് പോകണം. അതിന് ശേഷം സ്ഥിരം ശൈലിയിൽ ബാറ്റ് വീശണമെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. ടി20 ലോകകപ്പിൽ അമേരിക്കയ്ക്കും പാകിസ്ഥാനുമെതിരായ മത്സരങ്ങളിൽ അഭിഷേക് കളത്തിലിറങ്ങിയെങ്കിലും റണ്ണൊന്നുമെടുക്കാതെ പുറത്താകുക ആയിരുന്നു.

“അഭിഷേക് ശർമയ്ക്കുള്ള എന്റെ ഉപദേശം ഇതാണ്, ആദ്യം ഒരു സിംഗിൾ എടുത്താൽ മതി. അത്ര മാത്രം. സിംഗിൾ നേടിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസം ലഭിക്കും. പിന്നീട് സ്ഥിരം ശൈലിയിൽ ബാറ്റ് ചെയ്താൽ മതി'' സുനിൽ ഗാവസ്കർ പറഞ്ഞു.

ഒരു കളിക്കാരന്റെ ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനം. ന്യൂസിലൻഡിനെതിരെ അഭിഷേക് ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്. നല്ല ഫോമിലും മികച്ച ടച്ചിലും ആണ് താരം. അഭിഷേക് ശർമ അത് കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്പർ വൺ ബാറ്ററായ അഭിഷേകിന് കഴിഞ്ഞ കുറച്ചു നാളുകളായി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. അഭിഷേകിന്റെ അവസാന ആറ് ഇന്നിങ്‌സിൽ നേടാനായത് 98 റണ്‍സ് മാത്രമാണ്. ലോകകപ്പ് അരങ്ങേറ്റത്തില്‍ അമേരിക്കയ്ക്ക് എതിരെ നേരിട്ട ആദ്യപന്തില്‍ തന്നെ അഭിഷേക് പുറത്തായി. ഉദരസംബന്ധമായ അസുഖം കാരണം ആ മത്സരത്തിൽ അഭിഷേക് ഫീൽഡ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. അസുഖം പൂർണമായും ഭേദമാകാത്തതിനാൽ നമീബിയയ്ക്ക് എതിരെ നടന്ന മത്സരത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.

പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിൽ ഓപ്പണറായി തന്നെയാണ് അഭിഷേക് വീണ്ടും കളത്തിലിറങ്ങിയത്. നാലു പന്തുമാത്രം നേരിട്ട താരം പൂജ്യത്തിനാണ് പുറത്തിയത്. പാകിസ്ഥാന്റെ സ്പിൻ ബൗളർമാരെ ക്ഷമയോടെ നേരിടാൻ അഭിഷേക് ശർമ ശ്രമിച്ചില്ല. പകരം ആദ്യ ഓവറിൽ തന്നെ കൂറ്റൻ ഷോട്ടുകൾക്കാണ് താരം ശ്രമിച്ചത്. ഇതാണ് അഭിഷേക് വിക്കറ്റ് ആകാനുള്ള പ്രധാന കാരണം.

Gavaskar Advises Abhishek Sharma to Build Innings with Singles Before Going Big

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

20-ാം വയസിൽ ദുരൂഹ മരണം; 24 വർഷങ്ങൾക്ക് ശേഷം നടി പ്രത്യുഷ കേസിൽ അന്തിമവിധി പറഞ്ഞ് സുപ്രീം കോടതി

'ഒരു ഒഴുക്കിൽ പറഞ്ഞു പോയതാണ്, അങ്ങനെയൊരു രേഖയില്ല'; അല്ലു അർജുനോട് മാപ്പ് പറഞ്ഞ് കാവേരി ബറുവ

'പിണറായിക്ക് 10 കൊല്ലം മുമ്പ് ആഡംബര വീടു കൊടുത്തു, ഇപ്പോഴല്ലേ ഒരു കട്ടില്‍ ഇട്ടു കൊടുത്തത്?'

SCROLL FOR NEXT