ലോകകപ്പ് യോഗ്യത നേടി ഘാന 
Sports

ലോകകപ്പ് യോഗ്യത നേടി ഘാന; അഞ്ചാമത്തെ അഫ്രിക്കന്‍ രാജ്യം

കോമോറസിനെ എതിരില്ലാത്ത ഒറ്റഗോളിന് പരാജയപ്പെടുത്തിയാണ് ഘാന യോഗ്യത നേടിയത്.

സമകാലിക മലയാളം ഡെസ്ക്

ആക്ര: 2026 ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടി ഘാന. കോമോറസിനെ എതിരില്ലാത്ത ഒറ്റഗോളിന് പരാജയപ്പെടുത്തിയാണ് ഘാന യോഗ്യത നേടിയത്. ഇതോടെ അള്‍ജീരിയ, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ എന്നിവയ്ക്ക് പിന്നാലെ ലോകകപ്പ് യോഗ്യത നേടിയ അഞ്ചാമത്തെ ആഫ്രിക്കന്‍ രാജ്യമായി ഘാന.

യോഗ്യത ഉറപ്പിക്കാന്‍ ഒരു പോയിന്റ് മാത്രം മതിയായിരുന്ന മത്സരത്തില്‍ എതിരില്ലാത്ത ഒറ്റ ഗോളിനായിരുന്നു ഘാനയുടെ വിജയം.നാല്‍പ്പത്തിയേഴാം മിനിറ്റില്‍ മുന്നേറ്റക്കാന്‍ മുഹമ്മദ് കുഡുസ് ആണ് ഘാനയ്ക്കായി വിജയഗോള്‍ നേടിയത്.

ഈ വിജയത്തോടെ ഘാന 10 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി ഗ്രൂപ്പ് ഐ-യില്‍ ഒന്നാമതെത്തി. ഇത് അഞ്ചാം തവണയാണ് ഘാന ലോകകപ്പ് യോഗ്യത നേടുന്നത്. 2010ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതാണ് ഏറ്റവും വലിയ നേട്ടം. യുറുഗ്വായിനോട് ട്രൈബേക്കറിലാണ് ഘാന പുറത്തായത്.

Ghana qualify for 2026 World Cup as Kudus strike sinks Comoros in Accra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോവയില്‍ നിശാക്ലബില്‍ തീപിടിത്തം, 23 മരണം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ട് കെങ്കേമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ഇന്‍ഡിഗോ പ്രതിസന്ധി: തിരുവനന്തപുരം നോര്‍ത്ത് - ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് വൈകീട്ട്

തദ്ദേശ തെരഞ്ഞെടുപ്പ്: കേന്ദ്ര ജീവനക്കാർക്ക് അവധിയില്ല; പോസ്റ്റ് ഓഫീസുകൾ നാളെ വൈകീട്ട് ആറു വരെ

കൊല്ലം കുരീപ്പുഴയില്‍ വന്‍ തീപിടിത്തം, പതിനഞ്ചോളം മത്സബന്ധന ബോട്ടുകളും ചീനവലകളും കത്തിനശിച്ചു

SCROLL FOR NEXT