ഗ്ലെന്‍ മാക്‌സ്‌വെല്‍/ ട്വിറ്റർ 
Sports

മാക്‌സ്‌വെലും മാര്‍ഷും തിരിച്ചെത്തി; ഇന്ത്യക്കെതിരായ ഏകദിനം; ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഏകദിനത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. പരിക്കേറ്റ് ദീര്‍ഘ നാളായി പുറത്തിരിക്കുന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഇടവേളയ്ക്ക് ശേഷം പേസര്‍ ജെ റിച്ചാര്‍ഡ്‌സനും ടീമില്‍ ഇടം കണ്ടു. 

ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഏകദിനത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരവും ടീമിലുണ്ട്. അതേസമയം പരിക്ക് ഭേദമാകാത്ത പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിനെ ടീമിലേക്ക് പരിഗണിച്ചില്ല. 

കാലിന് പരിക്കേറ്റാണ് മാക്‌സ്‌വെലും മാര്‍ഷും ദീര്‍ഘ നാളായി കളത്തിന് പുറത്തിരിക്കുന്നത്. ഇരുവരും ശസ്ത്രക്രിയയടക്കമുള്ളവയ്ക്ക് വിധേയരായിരുന്നു. അതിനിടെ ഷെഫീല്‍ ഷീല്‍ഡ് പോരാട്ടത്തില്‍ തിരിച്ചു വരവിന്റെ ഭാഗമായി കളിക്കാനിറങ്ങിയ മാക്‌സ്‌വെല്ലിന് ഫീല്‍ഡ് ചെയ്യുന്നതിനിടെ പന്ത് കൊണ്ടു കൈക്ക് പരിക്കേറ്റിരുന്നു. നിലവില്‍ ആശങ്ക വേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ വര്‍ഷമാണ് ജെ റിച്ചാര്‍ഡ്‌സന്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ കളിച്ചത്. ബിഗ് ബാഷ് ലീഗിലെ മിന്നും ഫോമാണ് ഇടവേളയ്ക്ക് ശേഷം ടീമില്‍ ഇടം പിടിക്കാന്‍ രിച്ചാര്‍ഡ്‌സനെ പര്യാപ്തമാക്കിയത്. 

ഏകദിന ലോകകപ്പിന് ഇനി ഏഴ് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ടു തന്നെ ലോക പോരാട്ടത്തിനുള്ള നിര്‍ണായക തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇന്ത്യക്കെതിരായ പരമ്പരയെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ കരുതുന്നു. 

ഓസ്‌ട്രേലിയ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ആഷ്ടന്‍ ആഗര്‍, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജെ റിച്ചാര്‍ഡ്‌സന്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷ്ങ്ടന്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ശാര്‍ദുല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍, ജയദേവ് ഉനദ്കട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി