മാക്‌സ്‌വെല്ലും വിനി രാമനും വിവാഹിതരായി/ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

ഐപിഎല്ലിന് മുന്‍പ് മിന്നുകെട്ട്; മാക്‌സ്‌വെല്ലും വിനി രാമനും വിവാഹിതരായി 

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യന്‍ വംശജ വിനി രാമനും വിവാഹിതരായി

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യന്‍ വംശജ വിനി രാമനും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം. 

വെള്ളിയാഴ്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിലായിരുന്നു വിവാഹം. മിസ് ആന്‍ഡ് മിസിസ് മാക്‌സ്‌വെല്‍ എന്ന ക്യാപ്ഷനോടെ വിനി രാമന്‍ ഇന്‍സ്റ്റഗ്രാമില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു. 18.03.22 എന്ന തിയതിയാണ് ഒപ്പം നല്‍കിയിരിക്കുന്നത്. 

2020 ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 2017ലാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആദ്യം പുറത്തു വരുന്നത്. 2019ലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അവാര്‍ഡ്‌സില്‍ മാക്‌സ് വെല്ലിനൊപ്പം വിനിയും എത്തി. 

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ തമിഴ് കുടുംബത്തിലെ അംഗമാണ് വിനി. മാര്‍ച്ച് 27ന് തമിഴ് ആചാര പ്രകാരവും വിവാഹം നടക്കും. ഈ ചടങ്ങിലേക്കുള്ള തമിഴിലെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം

ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ

ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍