'റിക്കി പോണ്ടിങ് അല്ലായിരുന്നു എങ്കില്‍ ഞാന്‍ തല വെട്ടിയാനെ'; 1999ലെ പെര്‍ത്ത് ടെസ്റ്റിലേക്ക് ചൂണ്ടി അക്തര്‍

തന്റെ വേഗമേറിയ ബൗണ്‍സറുകളെ റിക്കി പോണ്ടിങ് നേരിട്ടതിനെ കുറിച്ച് പാക് പേസര്‍ റിക്കി പോണ്ടിങ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കറാച്ചി: തന്റെ വേഗമേറിയ ബൗണ്‍സറുകളെ റിക്കി പോണ്ടിങ് നേരിട്ടതിനെ കുറിച്ച് പാക് പേസര്‍ റിക്കി പോണ്ടിങ്. അന്ന് റിക്കി പോണ്ടിങ്ങിന്റെ സ്ഥാനത്ത് മറ്റൊരു ബാറ്റര്‍ ആയിരുന്നു എങ്കില്‍ അയാളുടെ തല താന്‍ എടുത്താനെ എന്നാണ് അക്തര്‍ പറയുന്നത്. 

1999ലെ പെര്‍ത്ത് ടെസ്റ്റിലേക്കാണ് അക്തര്‍ വിരല്‍ ചൂണ്ടുന്നത്. അനുകൂലമായി ഒന്നും വരുന്നില്ലെങ്കില്‍ ആരെയെങ്കിലും വേദനിപ്പിക്കാം എന്നാണ് ഞാന്‍ ചിന്തിച്ചത്. അതിന് വേണ്ടിയാണ് ഞാന്‍ എന്റെ ഏറ്റവും വേഗമേറിയ സ്‌പെല്‍ എറിഞ്ഞത്. റിക്കിക്ക് എന്റെ പേസിനെ നേരിടാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കി. മനപൂര്‍വമാണ് ഞാന്‍ ബൗണ്‍സറുകള്‍ എറിഞ്ഞത്, അക്തര്‍ പറയുന്നു. 

അതിന് മുന്‍പ് ഒരിക്കലും എന്റെ പേസിന് റിക്കിയെ വീഴ്ത്താനായിരുന്നില്ല

എന്നാല്‍ അതിന് മുന്‍പ് ഒരിക്കലും എന്റെ പേസിന് റിക്കിയെ വീഴ്ത്താനായിരുന്നില്ല. പോണ്ടിങ്ങിന്റെ സ്ഥാനത്ത് മറ്റൊരു ബാറ്റര്‍ ആയിരുന്നു എങ്കില്‍...ഞാന്‍ അയാളുടെ തല അരിഞ്ഞാനെ. കാരണം അത്രയും വേഗമേറിയ ഡെലിവറികളായിരുന്നു അത്. 

ഓസ്‌ട്രേലിയക്കാര്‍ക്ക് എന്റെ ആക്രമണോത്സുകത ഇഷ്ടപ്പെട്ടു. ഓസ്‌ട്രേലിയക്കാരുടെ ചിന്താഗതിയുള്ള പാകിസ്ഥാനിയാണ് ഞാന്‍ എന്നാണ് അവര്‍ ചിന്തിച്ചത്. 2005ലെ പരമ്പരയില്‍ ഞാനും ലാംഗറും തമ്മില്‍ പോരടിച്ചിരുന്നു. ഞാനും ഹെയ്ഡനും തമ്മിലും പ്രശ്‌നമുണ്ടായി. വാക്കുകള്‍ കൊണ്ടായിരുന്നു അത്, ശാരീരികമായി അല്ല. എന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനാണ് ശ്രമിച്ചത്, ഞാന്‍ നിങ്ങളേക്കാളും മികച്ചതാണെന്ന് കാണിക്കാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com