പെപ്പ് ഗാര്‍ഡിയോള/ഫയല്‍ ഫോട്ടോ 
Sports

ഗോളുകള്‍ സാന്റാക്ലോസ് സമ്മാനമായി തരില്ല, കളിച്ച് നേടണം; മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളോട് പെപ്പ് ഗാര്‍ഡിയോള

സാന്റാ ക്ലോസില്‍ നിന്ന് സമ്മാനമായി ഗോളുകള്‍ കിട്ടില്ല. നിങ്ങളുടെ പ്രകടനത്തില്‍ നിന്ന് തന്നെ ഗോളുകള്‍ വരണം

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഗോളുകള്‍ സാന്റ കൊണ്ടുവന്ന് തരില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളോട് കോച്ച് പെപ്പ് ഗാര്‍ഡിയോള. ഗോളുകള്‍ കണ്ടെത്താന്‍ നല്ല പ്രകടനം തന്നെ വേണമെന്ന് ഗാര്‍ഡിയോള പറഞ്ഞു. 

സാന്റാ ക്ലോസില്‍ നിന്ന് സമ്മാനമായി ഗോളുകള്‍ കിട്ടില്ല. നിങ്ങളുടെ പ്രകടനത്തില്‍ നിന്ന് തന്നെ ഗോളുകള്‍ വരണം. നമ്മള്‍ നന്നായി കളിക്കണം. അതാണ് നമ്മള്‍ ചെയ്യേണ്ടത്. നമ്മള്‍ കളിച്ചുകൊണ്ടിരുന്ന വിധം റീസ്റ്റാര്‍ട്ട് ചെയ്യേണ്ടതുണ്ട്, ഗാര്‍ഡിയോള പറഞ്ഞു. 

നന്നായി കളിക്കാന്‍ നോക്കുക. ഗോളുകള്‍ അതിലൂടെ വരും. നമുക്ക് ഇപ്പോഴും നല്ല ടീം സ്പിരിറ്റും, നല്ല കളിക്കാരുമുണ്ട്. ഇനിയും ഒരുപാട് കളികള്‍ ബാക്കിയുണ്ട്. ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാം എന്നും ഗാര്‍ഡിയോള പറഞ്ഞു. 

കഴിഞ്ഞ മൂന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ രണ്ട് വട്ടം മാത്രമാണ് മാഞ്ചസ്റ്റര്‍ സിറ്റി വല കുലുക്കിയത്. ന്യൂകാസിലാണ് ഇനി മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത എതിരാളികള്‍. നിലവില്‍ പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.  കളിയില്‍ നിന്ന് ആറ് ജയവും  അഞ്ച് തോല്‍വിയും, രണ്ട് സമനിലയുമാണ് സിറ്റിയുടെ പേരിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ ബിജെപിക്ക് 'പണി കിട്ടുമോ?', നേമത്തും വട്ടിയൂര്‍ക്കാവിലും വോട്ട് കുറഞ്ഞു; കൂടിയത് മലപ്പുറത്തും വടക്കന്‍ ജില്ലകളിലും, കണക്കുകള്‍ ഇങ്ങനെ

സ്ത്രീകളില്‍ 56.6% പേര്‍ക്കും കുടവയര്‍; നഗര ജീവിത ശൈലി ഇന്ത്യക്കാരെ അമിതവണ്ണമുള്ളവരാക്കുന്നു

അതിരുവിട്ട ആരാധന; മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക; ഞെട്ടലോടെ വേദിയിലുള്ളവര്‍, വിഡിയോ

ജിമ്മിൽ പോകാതെ തടി കുറക്കാം, വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ ഇതാ

'പറ്റില്ലെങ്കിൽ മാറി നിൽക്കണം'; മോശം പ്രകടനത്തിൽ സഞ്ജുവിനെതിരെ ചെന്നൈ ആരാധകർ

SCROLL FOR NEXT