രോഹിത് ശര്‍മ, റിങ്കു സിങ് /ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫെയ്‌സ്ബുക്ക് 
Sports

സഞ്ജു ഉള്‍പ്പെടെ നിരാശപ്പെടുത്തി; പിന്നെ രോഹിതും റിങ്കുവും മിന്നി; അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍ 

ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ അവസാന മത്സരത്തില്‍ ടീമിന് കരുത്തായി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: രോഹിതിന്റെ സെഞ്ച്വറി ഇന്നിങ്‌സിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 212 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. 60 പന്തില്‍ 121 റണ്‍സ് സ്‌കോര്‍ ചെയ്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ അവസാന മത്സരത്തില്‍ ടീമിന് കരുത്തായി. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അഞ്ചാം വിക്കറ്റില്‍ റിങ്കു സിങ്ങിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് രോഹിത് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഞ്ചോവറിനിടെ 22 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.  യശസ്വി ജയ്‌സ്വാള്‍ (4), വിരാട് കോഹ് ലി (0), ശിവം ദുബെ (1), സഞ്ജു സാംസണ്‍ (0) എന്നിവരാണ് പുറത്തായത്. 

അഞ്ചാം ഓവറില്‍ ഒന്നിച്ച റിങ്കു -രോഹിത് സഖ്യം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ ഇന്നിങ്‌സ് അവസാനം വരെ പുറത്താകാതെ നിന്നു. 39 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത റിങ്കുവിന്റെ ഇന്നിങ്‌സ് രണ്ട് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു. 11 ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

സൗദിയില്‍ എണ്ണപ്പാടത്തിന് നേരേ ഹൂതി ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്ക്

വരുന്നു വീണ്ടും ന്യൂനമര്‍ദം; ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 10ഇടത്ത് യെല്ലോ

Today's Rashi Phalam October 22 | വീട് വാങ്ങാനുള്ള ശ്രമങ്ങളിൽ പുരോഗതിയുണ്ടാകും, ബന്ധുക്കളോടൊപ്പം സന്തോഷകരമായ സമയം ചെലവിടും

എസ്എംഎ മരുന്ന് വിവാദം; കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്