ഫോട്ടോ: ട്വിറ്റർ 
Sports

'സ്വര്‍ണം നേടിയപ്പോള്‍ ആദ്യം വിളിച്ച് അഭിനന്ദിച്ചത് മിരാബായ് ചാനു'- പാക് വെയ്റ്റ്‌ലിഫ്റ്റര്‍

ഈ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാകിസ്ഥാന്റെ ഏക സ്വര്‍ണവും നൂഹാണ് സമ്മാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: ഇന്ത്യയുടെ സുവര്‍ണ താരം മിരാബായ് ചാനുവാണ് തന്റെ പ്രചോദനമെന്ന് പാകിസ്ഥാന്‍ വെയ്റ്റ് ലിഫ്റ്റിങ് താരം നൂഹ് ദസ്തഗിര്‍ ബട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം 109 പ്ലസ് കിലോ വിഭാഗത്തില്‍ മത്സരിച്ച് സ്വര്‍ണം സ്വന്തമാക്കിയ താരമാണ് 24കാരനായ നൂഹ്. 

ഈ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാകിസ്ഥാന്റെ ഏക സ്വര്‍ണവും നൂഹാണ് സമ്മാനിച്ചത്. സ്‌നാചില്‍ 173ഉം ക്ലീന്‍ ആന്‍ഡ് ജര്‍കില്‍ 232ഉം ഉള്‍പ്പെടെ ആകെ 405 കിലോയാണ് താരം ഉയര്‍ത്തിയത്. 

സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ ആദ്യം വിളിച്ച് അഭിനന്ദിച്ചത് മിരാബായ് ചാനുവാണ്. ദക്ഷിണേഷ്യയില്‍ നിന്ന് വലിയ വേദികളില്‍ എത്തി മെഡല്‍ നേടാന്‍ സാധിക്കുമെന്ന് മിരാബായ് ചാനുവാണ് നമുക്ക് കാണിച്ചു തന്നത്. ടോക്യോ ഒളിംപിക്‌സില്‍ ചാനു നേടിയ വെള്ളി ചൂണ്ടിക്കാട്ടി നൂഹ് പറയുന്നു. ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിങ് താരങ്ങളുമായി കഴിഞ്ഞ ഏഴ്, എട്ട് വര്‍ഷത്തെ പരിചയമുണ്ടെന്നും തങ്ങളെല്ലാം സുഹൃത്തുക്കളുമാണെന്ന് നൂഹ് വ്യക്തമാക്കി. 

'പുറത്ത് മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പരസ്പരം സഹകരിച്ചടക്കം ഞങ്ങള്‍ പരിശീലനം നടത്താറുണ്ട്. മത്സര രംഗത്ത് സ്വന്തം പ്രകടനം മെച്ചപ്പെടുത്തുക, മികച്ച പ്രകടനം പുറത്തെടുക്കുക രാജ്യത്തിനായി മെഡല്‍ നേടുക എന്നതൊക്കെയായിരിക്കും മുന്നില്‍ നില്‍ക്കുക. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കുമല്ലോ എല്ലാവരും അപ്പോള്‍ ശ്രമിക്കുക.'

'ഇന്ത്യയില്‍ മത്സരിക്കാനായി രണ്ട് തവണ വന്നപ്പോള്‍ മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. അവിശ്വസനീയമായിരുന്നു പരിഗണന. പാകിസ്ഥാനിലേക്കാള്‍ അധികം ആരാധകര്‍ ഇന്ത്യയിലുണ്ടെന്നാണ് എന്റെ അനുഭവം'- നൂഹ് വ്യക്തമാക്കി. 

കോമണ്‍വെല്‍ത്ത് ഗെയിംസ് വെയ്റ്റ് ലിഫ്റ്റിങില്‍ പാകിസ്ഥാന്റെ രണ്ടാമത്തെ മാത്രം സ്വര്‍ണം കൂടിയാണ് നൂഹ് നേടിയത് എന്നതും പ്രത്യേകതയാണ്. 2006ല്‍ ഷുജ് ഉദ്ദിന്‍ മാലികാണ് ഈ ഇനത്തില്‍ ആദ്യമായി അവരുടെ രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, ചരടുവലികളുമായി കെ സി വേണുഗോപാല്‍, നിര്‍ണായക ചര്‍ച്ചകള്‍ നാളെ

'ചത്ത പച്ച' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ഈച്ചയെ നിമിഷ നേരം കൊണ്ട് തുരത്താം

തടി കുറയ്ക്കാനുള്ള ഡയറ്റ്, മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ടോ?

'നിങ്ങള്‍ സ്‌നേഹമുള്ള രക്ഷിതാക്കളാണ്', ആലിന്റെ മാതാപിതാക്കള്‍ക്ക് അഭിവാദ്യങ്ങളുമായി കമല്‍ ഹാസന്‍

SCROLL FOR NEXT