എർലിങ് ഹാളണ്ട് എക്സ്
Sports

ഹാളണ്ടിന്റെ ഇരട്ട ഗോള്‍, മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ച് കയറുന്നു...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ടോട്ടനം പരാജയം അറിഞ്ഞപ്പോള്‍ ആഴ്‌സണലിലും ചെല്‍സിയും സമനിലയില്‍ കുരുങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍ സിറ്റി ഫോമിലേക്ക് മടങ്ങിയെത്തുന്നു. ലെയ്‌സ്റ്റര്‍ സിറ്റിയെ കഴിഞ്ഞ ദിവസം വീഴ്ത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നലെ വെസ്റ്റ് ഹാമിനേയും തകര്‍ത്ത് തുടരെ രണ്ടാം ജയത്തിലെത്തി. തുടരെ പരാജയങ്ങളുമായി പെപ് ഗ്വാര്‍ഡിയോളയും സംഘവും നട്ടം തിരിയുന്നതിനിടെയാണ് തുടരെ രണ്ട് ജയങ്ങള്‍.

ഹാളണ്ടിന്റെ ഫോം

കെവിൻ ഡിബ്രുയ്നെയ്ക്കൊപ്പം ​ഗോൾ ആഘോഷിക്കുന്ന ഹാളണ്ട്

സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് ഇരട്ട ഗോളുകളുമായി കളം വാണ പോരില്‍ 4-1നാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയം പിടിച്ചത്. ഒരു ഗോള്‍ ഫില്‍ ഫോഡനും നേടി. സിറ്റിയുടെ ആദ്യ ഗോള്‍ വെസ്റ്റ്ഹാം താരം വ്‌ലാഡിമിര്‍ കൗഫലിന്റെ സെല്‍ഫ് ഗോളായിരുന്നു.

ആഴ്‌സണല്‍ കുരുങ്ങി

ഡക്ലൻ റൈസ്

ബ്രൈറ്റന്‍ സ്വന്തം തട്ടകത്തില്‍ ആഴ്‌സണലിനെ 1-1ന് സമനിലയില്‍ കുരുക്കി. 16ാം മിനിറ്റില്‍ ആഴ്‌സണല്‍ മുന്നിലെത്തി. എന്നാല്‍ 61ാം ജാവോ പെഡ്രോ നേടിയ പെനാല്‍റ്റി ഗോള്‍ ഗണ്ണേഴ്‌സിനു ജയം നിഷേധിച്ചു. സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിന്‍റെ കിരീട പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു.

ചെല്‍സിയും

ചെൽസി ടീം

ചെല്‍സിയെ ക്രിസ്റ്റല്‍ പാലസാണ് സമനിലയില്‍ പിടിച്ചത്. കളിയുടെ അവസാന ഘട്ടത്തിലാണ് പാലസ് സമനില പിടിച്ചത്. 14ാം മിനിറ്റില്‍ കോള്‍ പാല്‍മറുടെ ഗോളിലാണ് ചെല്‍സി മുന്നിലെത്തിയത്. എന്നാല്‍ 82ാം മിനിറ്റില്‍ ജീന്‍ മറ്റേറ്റ ചെല്‍സിയുടെ പ്രതീക്ഷ കെടുത്തി.

പിന്നില്‍ നിന്ന് കയറി

ന്യൂകാസിൽ ടീം

ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ടോട്ടനത്തെ 1-2ന് ന്യൂകാസില്‍ യുനൈറ്റഡ് വീഴ്ത്തിയത്. നാലാം മിനിറ്റില്‍ സോളങ്കിലൂടെ ടോട്ടനം മുന്നിലെത്തി. രണ്ട് മിനിറ്റിനുള്ളില്‍ ന്യൂകാസിലിന്റെ മറുപടി ഗോള്‍ ഗോര്‍ഡോനിലൂടെ. 38ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഇസാക് ന്യൂകാസിലിന് ജയമൊരുക്കി.

ലെയ്‌സ്റ്റര്‍ വീണ്ടും തോറ്റു

ആസ്റ്റൻ വില്ല പരിശീലകൻ ഉനായ് എംറി

ലെയ്‌സ്റ്റര്‍ സിറ്റിയെ ഇത്തവണ ആസ്റ്റന്‍ വില്ല വീഴ്ത്തി. 2-1നാണ് വില്ലയുടെ ജയം. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ കളിയിലെ മൂന്ന് ഗോളുകളും രണ്ടാം പകുതിയില്‍ വന്നു. ലിയോണ്‍ ബെയ്‌ലിയുടെ ഗോളാണ് ജയം നിര്‍ണയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും