Sports

14 പന്തില്‍ അര്‍ധ ശതകം; ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ റസല്‍ കൊടുങ്കാറ്റ് 

മഴ രസംകൊല്ലിയായി എത്തിയ കളിയില്‍ അഞ്ച് ഓവറില്‍ ഇതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊളംബോ കിങ്‌സ് കണ്ടെത്തിയത് 96 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍ത്തടിച്ച് ആന്ദ്ര റസല്‍. 14 പന്തിലാണ് റസല്‍ അര്‍ധ ശതകം തികച്ചത്. ടി20 ചരിത്രത്തിലെ മൂന്നാമത്തെ വേഗമേറിയ അര്‍ധ ശതകത്തിനൊപ്പവും റസല്‍ എത്തി. 

19 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയാണ് റസല്‍ മടങ്ങിയത്. മഴ രസംകൊല്ലിയായി എത്തിയ കളിയില്‍ അഞ്ച് ഓവറില്‍ ഇതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊളംബോ കിങ്‌സ് കണ്ടെത്തിയത് 96 റണ്‍സ്. ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഗല്ലേയ്ക്ക് 5 ഓവറില്‍ കണ്ടെത്താനായത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് മാത്രം. 

അവിടെ 19 പന്തുകള്‍ റസല്‍ നേരിട്ടപ്പോള്‍ ഡോട്ട് ബോളായത് രണ്ട് ഡെലിവറി മാത്രം. എടുത്തത് മൂന്ന് സിംഗിളും, ഒരു ഡബിളും. പറത്തിയത് നാല് സിക്‌സും 9 ഫോറും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഗ്ലൗസാണ് റസല്‍ അണിഞ്ഞിരുന്നത് എന്ന പ്രത്യേകതയുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം