കെയ്ന്‍ വില്ല്യംസന്‍/ ട്വിറ്റർ 
Sports

വീണ്ടും പരിക്ക്; കെയ്ന്‍ വില്ല്യംസന്‍ പുറത്ത്, പാകിസ്ഥാനെതിരെ കളിക്കില്ല

രണ്ടാം ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടന്‍: പരിക്ക് ഭേദമായി സമീപ കാലത്ത് തിരിച്ചെത്തിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനു വീണ്ടും തിരിച്ചടി. പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്നു കെയ്ന്‍ വില്ല്യംസന്‍ പുറത്ത്. പരിക്കാണ് വീണ്ടും വില്ലനായത്. 

രണ്ടാം ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് വില്ല്യംസനു വിനയായത്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. 

താരത്തിന്റെ പിന്‍മാറ്റം ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധികൃതര്‍ സ്ഥിരീകരിച്ചുണ്ട്. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വില്ല്യംസന്‍ തിരിച്ചെത്തുമെന്നു അധികൃതര്‍ വ്യക്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു നില്‍ക്കുകയാണ് കിവികള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്