രോ​ഹിത് ശർമയും റിതികയും/ ഇൻസ്റ്റ​ഗ്രാം 
Sports

'ഹാപ്പി ബര്‍ത്ത് ഡേ പ്രിയപ്പെട്ടവളെ, എന്നെന്നും സ്‌നേഹം'- ഭാര്യയ്ക്ക് ആശംസകളുമായി രോഹിത് ശര്‍മ

'ഹാപ്പി ബര്‍ത്ത് ഡേ പ്രിയപ്പെട്ടവളെ, എന്നെന്നും സ്‌നേഹം'- ഭാര്യയ്ക്ക് ആശംസകളുമായി രോഹിത് ശര്‍മ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പരിക്ക് ഭേദമായി ഫിറ്റ്‌നസ് പരീക്ഷ പാസായി ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഹിറ്റ്മാന്‍ ടീമിനൊപ്പം ചേരും. മൂന്നാം ടെസ്റ്റിലായിരിക്കും രോഹിത് ഇന്ത്യക്കായി കളിക്കാനിറങ്ങുക. 

നിലവില്‍ നിരീക്ഷണത്തിലിരിക്കുന്ന രോഹിത് സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രോഹിത് പോസ്റ്റിട്ടിരുന്നു. 

ഇപ്പോഴിതാ ഭാര്യ റിതിക സച്ച്‌ദേയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് രോഹിത്. ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങളുടെ ഫോട്ടോകള്‍ക്കൊപ്പം കുറിപ്പും ചേര്‍ത്താണ് രോഹിത് ഇന്‍സ്റ്റഗ്രാമിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 

'പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ടവളെ. എന്നെന്നും സ്‌നേഹം'- ചിത്രത്തോടൊപ്പം രോഹിത് കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'ഈ പോക്കാണ് പോകുന്നതെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് നോക്കിയാല്‍ മതി'; എ കെ ബാലന് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍

'അയാള്‍ എന്നെ കാറില്‍ തട്ടിക്കൊണ്ടു പോയി, അറസ്റ്റ് ചെയ്യുമ്പോള്‍ വിളിച്ച് പറഞ്ഞത്...'; ദുരനുഭവം ഓര്‍ത്തെടുത്ത് നമിത

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 70 lottery result

ചോറിന് മുൻപ് ഒരു ബൗൾ സാലഡ്, പ്രമേഹ രോ​ഗികളിൽ ഷു​ഗർ സ്പൈക്ക് ഒഴിവാക്കാൻ മികച്ചത്