വീഡിയോ ദൃശ്യം 
Sports

വിമാനത്തിനുള്ളില്‍ വെച്ച് ശല്യം ചെയ്തു; സഹയാത്രികനെ ഇടിച്ച് വീഴ്ത്തി മൈക്ക് ടൈസന്‍(വീഡിയോ)

വിമാന യാത്രയ്ക്ക് ഇടയില്‍ സഹയാത്രികനെ മര്‍ദിച്ച് മുന്‍ ലോക ബോക്‌സിങ് ചാമ്പ്യന്‍ മൈക്ക് ടൈസന്‍

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: വിമാന യാത്രയ്ക്ക് ഇടയില്‍ സഹയാത്രികനെ മര്‍ദിച്ച് മുന്‍ ലോക ബോക്‌സിങ് ചാമ്പ്യന്‍ മൈക്ക് ടൈസന്‍. യാത്രയ്ക്ക് ഇടയില്‍ യുവാവ് ശല്യം ചെയ്തതോടെയാണ് മൈക്ക് ടൈസന്‍ നിയന്ത്രണം വിട്ടത്. 

മൈക്ക് ടൈസന്റേതിന് പിന്നിലത്തെ സീറ്റിലാണ് യുവാവ് ഇരുന്നിരുന്നത്. ആദ്യം യുവാവ് മൈക്ക് ടൈസനോട് സംസാരിക്കുന്നു. വീണ്ടും യുവാവ് തന്റെ പക്കലേക്ക് എത്തിയതോടെ ടൈസന്‍ മുഖത്ത് ഇടിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. മൈക്ക് ടൈസന്റെ ഇടിയില്‍ യുവാവിന്റെ നെറ്റി പൊട്ടി ചോരയൊലിച്ചു. 

മൈക്ക് ടൈസനെ തിരിച്ചിറക്കിയതിന് ശേഷമാണ് ഫ്‌ലൈറ്റ് പുറപ്പെട്ടത്. എന്നാല്‍ യുവാവ് ശല്യം ചെയ്തത് കൊണ്ടാണ് മൈക്ക് ടൈസന്‍ പ്രകോപിതനായത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. യുവാവിന് വിമാനത്തിനുള്ളില്‍ വെച്ച് തന്നെ പ്രഥമ ശുശ്രൂഷ നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ