'നന്ദി ആന്‍ഫീല്‍ഡ്'; മകന്റെ വിയോഗത്തില്‍ നീറവെ ഹൃദയം തൊട്ട ലിവര്‍പൂള്‍ ആരാധകരോട് ക്രിസ്റ്റിയാനോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 11:40 AM  |  

Last Updated: 22nd April 2022 11:43 AM  |   A+A-   |  

cristiano_ronaldo

ഫോട്ടോ: ട്വിറ്റർ

 

ലണ്ടന്‍: കുഞ്ഞിന്റെ വിയോഗത്തിന്റെ വേദനയില്‍ നില്‍ക്കുമ്പോള്‍ ലിവര്‍പൂള്‍ ആരാധകര്‍ നല്‍കിയ പിന്തുണയില്‍ നന്ദി അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നന്ദി ആന്‍ഫീല്‍ഡ് എന്നാണ് ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

ഒരു ലോകം, ഒരു സ്‌പോര്‍ട്ട്, ഒരു കുടുംബം. നന്ദി ആന്‍ഫീല്‍ഡ്. ഞാനും എന്റെ കുടുംബവും നിങ്ങള്‍ നല്‍കിയ ഈ ബഹുമാനവും അനുകമ്പയും ഒരിക്കലും മറക്കില്ല. ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ആരാധകര്‍ നിര്‍ത്താതെ കയ്യടിക്കുന്ന വീഡിയോ പങ്കുവെച്ച് ക്രിസ്റ്റ്യാനോ കുറിച്ചു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രിസ്റ്റ്യാനോയുടെ കുഞ്ഞ് മരിച്ചത്. ഇരട്ട കുട്ടികളില്‍ ആണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച ജോര്‍ജീനയ്ക്കും മറ്റ് നാല് മക്കള്‍ക്കും ഒപ്പം പെണ്‍കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ച് ക്രിസ്റ്റ്യാനോ എത്തി. ജിയോയും കുഞ്ഞും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ പിന്തുണ വളരെ വിലപ്പെട്ടതാണ്. ഞങ്ങളുടെ കുടുംബത്തോടുള്ള നിങ്ങളുടെ സ്‌നേഹവും ബഹുമാനവും ഞങ്ങള്‍ അറിഞ്ഞു, ക്രിസ്റ്റിയാനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 

 

ഈ വാര്‍ത്ത കൂടി വായിക്കൂ

ആദ്യ ഏഴ് കളിയിലും തോല്‍വി; ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; നാണക്കേടിന്റെ റെക്കോര്‍ഡില്‍ മുംബൈ ഇന്ത്യന്‍സ്‌

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ