കരുണ്‍ നായര്‍ എക്സ്
Sports

'ആഭ്യന്തര ക്രിക്കറ്റ് കളിക്കണം പോലും! ഫോമിലുള്ള കരുണിന് ഇടമില്ല, പിന്നെ ഇതിനൊക്കെ എന്തര്‍ഥം'- ഹര്‍ഭജന്‍

വിജയ് ഹസാരെ ട്രോഫിയില്‍ 8 ഇന്നിങ്‌സില്‍ നിന്നായി 5 സെഞ്ച്വറിയടക്കം 779 റണ്‍സ് വാരിയ കരുണ്‍ നായരെ തഴഞ്ഞതില്‍ വിവാദം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ കത്തും ഫോമില്‍ ബാറ്റ് വീശിയിട്ടും പാതി മലയാളി കൂടിയായ വിദര്‍ഭ നായകന്‍ കരുണ്‍ നായരെ ചാംപ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍ ഉയരുന്നത്.

മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ സ്പിന്നറുമായ ഹര്‍ഭജന്‍ സിങ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയോടു ചോദ്യങ്ങളുമായി രംഗത്തെത്തി. കരുണ്‍ നായരെ ടാഗ് ചെയ്തു എക്‌സ് പോസ്റ്റിലൂടെയായിരുന്നു ഹര്‍ഭജന്റെ ചോദ്യം.

'ഫോമും പ്രകടനവും നോക്കി കളിക്കാരെ തിരഞ്ഞെടുക്കാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?'- എന്നാണ് ഹര്‍ഭജന്‍ ചോദിച്ചത്.

താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീം വാതില്‍ തുറക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിബന്ധന കര്‍ശനമാക്കിയതിനു പിന്നാലെയാണ് ടീമിനെ തിരഞ്ഞെടുത്തത്. അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി എന്നിവരുടെ തിരിച്ചു വരവ് മാറ്റി നിര്‍ത്തിയാല്‍ ടീമില്‍ അത്ഭുതപ്പെടുത്തുന്ന ഒരു മാറ്റവുമില്ല. സഞ്ജു സാംസണ്‍, കരുണ്‍ നായര്‍ എന്നിവരാണ് തഴയപ്പെട്ട പ്രമുഖര്‍.

സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാത്തതാണ് ടീമില്‍ ഇടം ലഭിക്കാത്തതിനു കാരണമായി പറയുന്നത്. ഏകദിന ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറാത്ത യശസ്വി ജയ്‌സ്വാളിനെ ചാംപ്യന്‍സ് ലീഗ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിച്ച കരുണിനാകട്ടെ ഒരു പരിഗണനയും കിട്ടിയതുമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും