സിഡ്‌നിയിലെ ബേബി സ്‌റ്റോറില്‍ വിരാട് കോഹ്‌ലിയും, ഹര്‍ദിക് പാണ്ഡ്യയും/ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

ബേബി സ്‌റ്റോറില്‍ ഹര്‍ദിക് പാണ്ഡ്യയും വിരാട് കോഹ്‌ലിയും; കോവിഡ് പ്രോട്ടോക്കോള്‍ മറികടന്നിരുന്നതായി റിപ്പോര്‍ട്ട്‌

രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരുടെ മെല്‍ബണ്‍ റെസ്റ്റോറന്റിലേക്കുള്ള വരവ് സൃഷ്ടിച്ച അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരുടെ മെല്‍ബണ്‍ റെസ്റ്റോറന്റിലേക്കുള്ള വരവ് സൃഷ്ടിച്ച അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അതിനിടയില്‍ ഡിസംബറില്‍ മറ്റൊരു കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടി നടന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇവിടെ വിരല്‍ നീളുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയിലേക്കും, ഹര്‍ദിക് പാണ്ഡ്യയിലേക്കുമാണ്. ഡിസംബര്‍ ഏഴിന് വിരാട് കോഹ് ലിയും, ഹര്‍ദിക് പാണ്ഡ്യയും സിഡ്‌നിയിലെ ഒരു ബേബി ഷോപ്പില്‍ എത്തിയിരുന്നു. അച്ഛനാവാന്‍ പോവുന്ന കോഹ്‌ലി ഇവിടെ നിന്ന് കുഞ്ഞിനായി നിരവധി സാധനങ്ങള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിനൊപ്പം ഷോപ്പിലെ ജീവനക്കാര്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുത്തിരുന്നു. ഷോപ്പിലേക്ക് എത്തിയ ഇരുവരുടേയും നടപടി കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാണെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ ദി ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌റ്റോറിനുള്ളില്‍ മാസ്‌ക് ധരിക്കാതെയാണ് കോഹ് ലിയും ഹര്‍ദിക്കും നിന്നിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം