Arshdeep Singh x
Sports

ഉറപ്പിച്ചു, അര്‍ഷ്ദീപ് സിങ് മുംബൈ ഇന്ത്യന്‍സില്‍!

വെളിപ്പെടുത്തി താരത്തിന്റെ പിതാവ് ദര്‍ശന്‍ സിങ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചണ്ഡീഗഢ്: ഐപിഎല്‍ 2027നു മുന്നോടിയായുള്ള താര കൈമാറ്റത്തിലൂടെ മുന്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിന് നല്‍കി പേസര്‍ അര്‍ഷ്ദീപ് സിങിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ച് അര്‍ഷ്ദീപിന്റെ പിതാവ് ദര്‍ശന്‍ സിങ്. ന്യൂസിലന്‍ഡില്‍ അര്‍ഷ്ദീപിനൊപ്പമുള്ള അദ്ദേഹം വിമല്‍ കുമാര്‍ എന്ന വ്യക്തിക്ക് നല്‍കിയ അഭിമുഖത്തിന്റെ വിഡിയോയിലാണ് ഇക്കാര്യം സ്ഥിരീകരിച്ച് മറുപടി നല്‍കിയത്. എന്നാല്‍ ഇതുസംബന്ധിച്ച് മുംബൈ, പഞ്ചാബ് ടീമുകള്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

'ട്രേഡ് നടന്നു എന്ന കാര്യം അദ്ഭുതത്തോടെയാണ് ഞങ്ങള്‍ അറിഞ്ഞത്. അര്‍ഷ്ദീപിനെ മുംബൈ ഇന്ത്യന്‍സിലേക്ക് കൈമാറിയെന്ന വിവരം ഔദ്യോഗികമായി തന്നെ അറിയിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എങ്കിലും ജന്മനാട്ടിലുള്ള ഒരു ടീമില്‍ കളിക്കുമ്പോള്‍ ആ ടീമിനോട് പ്രത്യേക സ്‌നേഹമുണ്ടാകും. ജീവിതകാലം മുഴുവന്‍ അവര്‍ അതോര്‍ക്കും. പഞ്ചാബ് കിങ്‌സ് അദ്ദേഹത്തിന്റെ കുടുംബമാണ്. ശക്തമായ അത്മബന്ധമുള്ള ടീം. അതുകൊണ്ടു തന്നെ പഞ്ചാബ് ടീമില്‍ നിന്നുള്ള പടിയിറക്കം അല്‍പ്പം വൈകാരിക വിഷയം തന്നെയാകുന്നത് സ്വാഭവികമാണല്ലോ'.

'ഓരോ ടീമിനും ബാലന്‍സ് കണ്ടത്തേണ്ടതുണ്ട്. അതുകൊണ്ടാണ് മുംബൈ അര്‍ഷ്ദീപിനെ ട്രേഡ് ചെയ്തത്. മുംബൈ ഇന്ത്യന്‍സിലേക്ക് മാറുന്നതിലും ഞങ്ങള്‍ ഹാപ്പിയാണ്. അവിടെ അദ്ദേഹത്തിന്റെ പഴയ ക്യാപ്റ്റനും (രോഹിത് ശര്‍മ), ബുംറ, സൂര്യകുമാര്‍ യാദവ് അടക്കമുള്ള സഹ താരങ്ങളും ഉള്ളതിനാല്‍ ഏറെ സന്തോഷമുണ്ട്'- ദര്‍ശന്‍ സിങ് വ്യക്തമാക്കി.

ഇന്ത്യന്‍ പേസറും ദീര്‍ഘനാളായി പഞ്ചാബ് ജേഴ്സിയിലെ നിര്‍ണായക താരമായ അര്‍ഷ്ദീപ് സിങ്, മലയാളി താരം വിഷ്ണു വിനോദ് എന്നിവരെ മുംബൈക്ക് നല്‍കി ഹര്‍ദികിനെ സ്വന്തമാക്കുകയാണ് ടീമിന്റെ പദ്ധതി എന്നു നേരത്തെ വിവരങ്ങള്‍ വന്നിരുന്നു. ഇരു ടീമുകളുടേയും മുതിര്‍ന്ന മാനേജ്മെന്റ് പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഏതാണ്ട് ധാരണയിലെത്തിയെന്നും സമീപ ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും റിപ്പോര്‍ട്ടുകള്‍ അന്ന് വ്യക്തമാക്കിയിരുന്നു.

ഈ മാസം 17നാണ് താരങ്ങളെ നിലനിര്‍ത്താനും റിലീസ് ചെയ്യാനുമുള്ള അവസാന തീയതി. അതിനു മുന്‍പ് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Arshdeep Singh's father, Darshan Singh, has confirmed that the pacer has been traded from Punjab Kings to Mumbai Indians. But, he didn't confirm if Hardik Pandya is part of the deal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

200 ഒഴിവുകൾ, ബിരുദം യോഗ്യത; നാഷണൽ ഇൻഷുറൻസിൽ വൻ അവസരം, കേരളത്തിലും ഒഴിവ്

ആറുമാസമായി ശമ്പളമില്ല; ആലത്തൂരിൽ വിഎഫ്പിസികെ ഓഫീസിന് മുന്നിൽ വനിതാ ജീവനക്കാരിയുടെ കുത്തിയിരിപ്പ് സമരം

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന തണ്ടുകള്‍ മതി; പുതിന വീട്ടില്‍ വളര്‍ത്താം

കൂട്ടുത്തരവാദിത്തത്തിന്റെ തെളിവാണല്ലോ വന്നുകൊണ്ടിരിക്കുന്നത്; യുഡിഎഫ് യോഗം ചേരാത്തത് ചെയര്‍മാനോട് ചോദിക്കണം; തുറന്നടിച്ച് അടൂര്‍ പ്രകാശ്