മെൽബൺ: താൻ ഒരു ക്രിക്കറ്റ് താരമാകണമെന്ന അച്ഛന്റെ മോഹവും അതിനു വേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങളും വികാരാധീനനായി കണ്ണീരോടെ പറഞ്ഞ് ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ. പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് സൂപ്പർ 12ലെ വിജയത്തിന് ശേഷമാണ് ഹർദികിന്റെ വൈകാരിക പ്രതികരണം.
മത്സരത്തിൽ ഓൾറൗണ്ട് മികവിലൂടെ ഹർദിക് ജയത്തിൽ നിർണായക ശക്തിയായി നിന്നു. മൂന്ന് വിക്കറ്റും 40 റൺസുമായിരുന്നു താരത്തിന്റെ സംഭവന.
ഇന്നലെ മത്സര ശേഷമുള്ള ടെലിവിഷൻ അഭിമുഖത്തിലാണ് ഹർദിക് തന്റെ അച്ഛൻ ഹിമാൻഷു പാണ്ഡ്യയുടെ ഓർമയിൽ കണ്ണീരണിഞ്ഞത്. കഴിഞ്ഞ വർഷമാണ് ഹിമാൻഷു മരിച്ചത്.
‘ഞാൻ എന്റെ അച്ഛനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്, അച്ഛനെ ഓർത്ത് ഞാൻ കരഞ്ഞിട്ടില്ല. ഞാൻ എന്റെ മകനെ സ്നേഹിക്കുന്നു, പക്ഷേ എന്റെ അച്ഛൻ എനിക്കായി ചെയ്തത് അവനു വേണ്ടി ചെയ്യാൻ എനിക്ക് കഴിയുമോ എന്ന് ഒരുറപ്പുമില്ല. ആറര വയസുകാരന്റെ ക്രിക്കറ്റ് മോഹങ്ങൾ സാക്ഷാത്കരിക്കാൻ അദ്ദേഹത്തിനു നഗരങ്ങളിൽ നിന്നു നഗരങ്ങളിലേക്കു പലായനം ചെയ്യേണ്ടി വന്നു. ബിസിനസ് ഉപേക്ഷിച്ചു. അച്ഛന്റെ ത്യാഗങ്ങളില്ലായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ നിൽക്കില്ലായിരുന്നു‘– കണ്ണീരോടെ ഹർദിക് പറഞ്ഞു.
വിരാട് കോഹ്‌ലിക്കൊപ്പം അഞ്ചാം വിക്കറ്റിൽ താരം 113 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 37 പന്തിൽ 40 റൺസാണ് താരം കൂട്ടിച്ചേർത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates