Hardik Pandya Likely to Miss Mumbai vs Bengaluru Clash Suryakumar Yadav Set to Lead. file
Sports

ഹാർദിക് പാണ്ഡ്യ പുറത്തേക്ക് ? ടീമിനൊപ്പം യാത്ര ചെയ്തില്ല; ഒന്നും മിണ്ടാതെ മുംബൈ മാനേജ്‍മെന്റ്

പരുക്കിനെത്തുടർന്ന് ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ പാണ്ഡ്യ കളിച്ചിരുന്നില്ല. പുറംവേദന കാരണമാണ് ഹാര്‍ദിക് വിട്ടുനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിർത്താൻ നിർണായക പോരാട്ടത്തിനാണ് മുംബൈ തയ്യാറെടുക്കുന്നത്. ഈ മാസം 10 ന് ബംഗളുരുവിനെതിരെയാണ് മുംബൈയുടെ മത്സരം. എന്നാൽ, ഈ മത്സരത്തിനായി റായ്പൂരിലേക്ക് തിരിച്ച മുംബൈ ടീമിനൊപ്പം നായകൻ ഹര്‍ദിക് പാണ്ഡ്യ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

ബുധനാഴ്ച മുംബൈ വിമാനത്താവളത്തിൽ നിന്ന് ടീം പുറപ്പെടുമ്പോൾ ഹാർദിക് പാണ്ഡ്യ ഒപ്പമില്ലായിരുന്നു. ടീം തുടർ തോൽവികൾ നേരിടുന്ന സാഹചര്യത്തിൽ താരത്തിന്റെ അഭാവം വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

പരുക്കിനെത്തുടർന്ന് ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ പാണ്ഡ്യ കളിച്ചിരുന്നില്ല. പുറംവേദന കാരണമാണ് ഹാര്‍ദിക് വിട്ടുനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പരിക്കിന്‍റെ ഗൗരവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകാൻ മുംബൈ മാനേജ്‍മെന്റ് തയ്യാറായിട്ടില്ല

ഹാർദിക്കിന്‍റെ അസാന്നിധ്യത്തിൽ സൂര്യകുമാർ യാദവ് തന്നെയാകും ആർസിബിക്കെതിരെയും മുംബൈയെ നയിക്കുക എന്നാണ് സൂചന. ഈ സീസണിൽ വേണ്ട രീതിയിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. 8 മത്സരങ്ങളിൽ നിന്ന് 136.45 സ്ട്രൈക്ക് റേറ്റില്‍ വെറും 146 റൺസ് മാത്രം നേടിയ പാണ്ഡ്യ ബൗളിങിലും മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്.

Hardik Pandya Likely to Miss Mumbai vs Bengaluru Clash Suryakumar Yadav Set to Lead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനങ്ങളെ കേള്‍ക്കും; സഖാക്കള്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാം'; ദയനീയ തോല്‍വിയില്‍ സമഗ്ര പഠനത്തിന് സിപിഎം

ഇടയ്ക്കിടെ കണ്ണു തിരുമ്മുറുണ്ടോ? നേത്രാരോ​ഗ്യത്തെ ബാധിക്കുന്ന 5 ശീലങ്ങൾ

നല്ല ഉറക്കത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം

കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

ഗവർണറെ കണ്ട് വിജയ്; സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു, പിഎംകെയും പിന്തുണയ്ക്കും?

SCROLL FOR NEXT