വിഡിയോ സ്ക്രീൻഷോട്ട് 
Sports

ഗംഭീര ക്യാപ്റ്റനാണ്, പക്ഷേ... കോഹ്‌ലിയുടെ വാക്കുകള്‍ പോലും കേള്‍ക്കാത്ത ഹര്‍ദിക് (വീഡിയോ)

ക്യാപ്റ്റനായി മാറുമ്പോള്‍ ഹര്‍ദിക് സഹ താരങ്ങളോട് കാണിക്കുന്ന മനോഭാവം നേരത്തെയും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഹര്‍ദിക് ഗംഭീരമാക്കി. ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ രോഹിതിന്റെ പകരക്കാരനായാണ് ഹര്‍ദിക് ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്. 

അതേസമയം ക്യാപ്റ്റനായി മാറുമ്പോള്‍ ഹര്‍ദിക് സഹ താരങ്ങളോട് കാണിക്കുന്ന മനോഭാവം നേരത്തെയും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. സമാനമായ സംഭവം ഇന്നലെയും നടന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

മത്സരത്തിനിടെ മുതിര്‍ന്ന താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ മടങ്ങുന്ന ഹര്‍ദികിന്റെ വീഡിയോയാണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയത്. മത്സരത്തിനിടെ കോഹ്‌ലിയും ഹര്‍ദികും കുല്‍ദീപ് യാദവും ചര്‍ച്ച നടത്തുന്നതാണ് വീഡിയോ. 

ഈ വീഡിയോയില്‍ കോഹ്‌ലി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ ഹര്‍ദിക് നടന്നു നീങ്ങുന്നത് കാണാം. പിന്നാലെ കോഹ്‌ലി സംസാരം നിര്‍ത്തി കുല്‍ദീപിനോട് സംസാരിച്ച് ഫീല്‍ഡിങ് പൊസിഷേനിലേക്ക് മടങ്ങുന്നതും അതിനൊപ്പം കൈ ഉയര്‍ത്തി ഹര്‍ദികിനോട് ഉറക്കെ എന്തോ വിളിച്ചു പറയുന്നതും വീഡിയോയിലുണ്ട്.   

മുതിര്‍ന്ന താരമായ കോഹ്‌ലിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ പാണ്ഡ്യ തയാറാകുന്നില്ലെന്നാണ് ആരാധകര്‍ വീഡിയോക്ക് കമന്റായി പറയുന്നത്. എന്നാല്‍ എന്താണു താരങ്ങള്‍ സംസാരിക്കുന്നതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം