ഫോട്ടോ: ട്വിറ്റർ 
Sports

ഐപിഎല്‍; ഹര്‍ദിക് പാണ്ഡ്യ അഹമ്മദാബാദ് ടീം ക്യാപ്റ്റന്‍? 

ഐപിഎല്‍; ഹര്‍ദിക് പാണ്ഡ്യ അഹമ്മദാബാദ് ടീം ക്യാപ്റ്റന്‍? 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ കിരീട നേട്ടങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഹര്‍ദിക് പാണ്ഡ്യ. വരാനിരിക്കുന്ന ഐപിഎല്‍ പോരാട്ടത്തിലേക്ക് പുതിയതായി രണ്ട് ടീമുകള്‍ കൂടി വരികയാണ്. അഹമ്മദാബാദ്, ലഖ്‌നൗ ഫ്രാഞ്ചൈസികളാണ് പുതിയതായി ഐപിഎല്ലില്‍ എത്തിയ ടീമുകള്‍. ഇതിന് മുന്നോടിയായി മെഗാ താര ലേലവും നടക്കും. മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യ അടക്കമുള്ള താരങ്ങളെ റിലീസ് ചെയ്തിട്ടുണ്ട്. മറ്റ് ടീമുകള്‍ക്ക് ഹര്‍ദിക് അടക്കമുള്ള താരങ്ങളെ സൈന്‍ ചെയ്യാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. 

അതിനിടെ ശ്രദ്ധേയമായ ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഐപിഎല്ലിന്റെ പുതിയ സീസണില്‍ അഹമ്മദാബാദ് ടീമിന്റെ ക്യാപ്റ്റനായി ഹര്‍ദിക് പാണ്ഡ്യ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നത്. 

ഐപിഎല്‍ ലക്ഷ്യമിട്ട് അഹമ്മദാബാദ് ഒരുക്കങ്ങള്‍ തുടങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റയെ പരിശീകനായി അഹമ്മദാഹബാദ് നിയമിച്ചു കഴിഞ്ഞു. മുന്‍ ഇന്ത്യന്‍ താരം വിക്രം സോളങ്കി അഹമ്മദാബാദിന്റെ ക്രിക്കറ്റ് ഡയറക്ടറാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ഇതിഹാസവും മുന്‍ ഇന്ത്യന്‍ പരിശീകനുമായി ഗാരി കേസ്റ്റന്‍ ടീമിന്റെ മെന്ററാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് ഹര്‍ദികിനെ നായക സ്ഥാനത്തേക്ക് ടീം പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും വന്നത്. 

നെഹ്‌റയുടെ അടക്കമുള്ള നിയമനങ്ങള്‍ ടീം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബിസിസിഐ അനുവാദം ലഭിക്കുന്ന മുറയ്ക്കായിരിക്കും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'