വീഡിയോ ദൃശ്യം 
Sports

അത് ഔട്ടല്ല, ബാറ്റ് ക്രീസില്‍ ടച്ച് ചെയ്താണ് വായുവിലായത്; ഹര്‍ദികിന്റെ റണ്ണൗട്ടില്‍ ആരാധകര്‍ (വീഡിയോ)

നേരിയ വ്യത്യാസത്തില്‍ ബാറ്റ് വായുവില്‍ നില്‍ക്കുകയായിരുന്നു. ഇതോടെ അമ്പയര്‍ വിന്‍ഡീസിനു അനുകൂലമായി ഔട്ട് വിളിച്ചു

സമകാലിക മലയാളം ഡെസ്ക്

കിങ്‌സ്റ്റന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ റണ്ണൗട്ടായത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറി. മത്സരത്തില്‍ അഞ്ച് റണ്‍സുമായി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കെയാണ് ഹര്‍ദികിന്റെ അപ്രതീക്ഷിത റണ്ണൗട്ട്. 

യാന്നിക് കാരി എറിഞ്ഞ പന്തില്‍ ഇഷാന്‍ കിഷന്‍ ബൗളര്‍ക്ക് നേരെയാണ് പന്ത് അടിച്ചത്. ഈ പന്തില്‍ ക്യാച്ചെടുക്കാന്‍ കാരി ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ താരത്തിന്റെ കൈയില്‍ തട്ടിയ പന്ത് നേരെ പോയത് നോണ്‍ സ്‌ട്രൈക്കര്‍ സ്റ്റംപിലേക്കായിരുന്നു. 

ഈ സമയത്ത് ഹര്‍ദിക് ക്രീസിനു പുറത്തായിരുന്നു. താരം തിരികെ ബാറ്റ് ക്രീസില്‍ കുത്താന്‍ ശ്രമിക്കും മുന്‍പ് പന്ത് സ്റ്റംപില്‍ കൊണ്ടു. ബാറ്റ് ക്രീസിനകത്തായിരുന്നെങ്കിലും അത് ഗ്രൗണ്ടില്‍ ടച്ച് ചെയ്തിരുന്നില്ല. നേരിയ വ്യത്യാസത്തില്‍ ബാറ്റ് വായുവില്‍ നില്‍ക്കുകയായിരുന്നു. ഇതോടെ അമ്പയര്‍ വിന്‍ഡീസിനു അനുകൂലമായി ഔട്ട് വിളിച്ചു. 

എന്നാല്‍ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തി. ഹര്‍ദിക് നോട്ടൗട്ടാണെന്നു ആരാധകര്‍ പറയുന്നു. പുതിയ നിയമമനുസരിച്ച് താരം ഔട്ടല്ലെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. വായുവിലാകും മുന്‍പ് ഹര്‍ദികിന്റെ ബാറ്റ് ക്രീസില്‍ കുത്തിയിരുന്നു എന്നാണ് ആരാധകര്‍ വാദിക്കുന്നത്. 

എന്തായാലും റണ്ണൗട്ട് വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചത്. മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനു വിജയിച്ച് പരമ്പരയില്‍ 1-0ത്തിനു മുന്നിലെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT