കൊളംബോ: ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ മികച്ച വിജയം നേടാൻ കഴിഞ്ഞെങ്കിലും ഫീൽഡിങ്ങിലെ പോരായ്മകൾ ഇന്ത്യൻ ടീമിനെ വലക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിരവധി ക്യാച്ചുകൾ ഇന്ത്യൻ ടീം നഷ്ടപെടുത്തിയിരുന്നു. ഗ്രൗണ്ടിൽ വെച്ച് തന്നെ ഈ വിഷയത്തിൽ ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവും തമ്മിൽ തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തിൽ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ 61 റൺസിന്റെ തകർപ്പൻ ജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ ഹസ്‌തദാനം നൽകുമ്പോഴാണ് സംഭവം ഉണ്ടായത്. ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവിനോട് ചൂടാകുന്നതും സ്ഥിതി വഷളാകാതിരിക്കാനായി റിങ്കു സിങ് ഇടപെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഹാർദിക്കിന്റെ ഓവറിലെ രണ്ടാമത്തെ പന്തിൽ ഷഹീൻ അഫ്രീദി ഒരു പുൾ ഷോട്ട് കളിച്ചു.
ബൗണ്ടറി ലൈനിന് സമീപം നിന്നിരുന്ന കുൽദീപിൻറെ അടുത്തേക്ക് പന്ത് എത്തിയെങ്കിലും താരത്തിന് അത് കയ്യിലൊതുക്കാൻ കഴിഞ്ഞില്ല. മാത്രവുമല്ല പന്ത് ബൗണ്ടറി കടന്ന് സിക്‌സ് ആയി മാറുകയും ചെയ്തു. ഇതാണ് ഹാർദിക്കിനെ പ്രകോപിതനാക്കിയത്.
ക്യാച്ച് നഷ്ടപ്പെടുത്തിയത് കണ്ട ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും കുൽദീപിനോട് സംസാരിച്ചിരുന്നു. മത്സരഫലത്തിൽ ഈ പിഴവ് വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ലെങ്കിലും, ഇത്തരത്തിലുള്ള വീഴ്ചകൾ വരാനിരിക്കുന്ന അടുത്ത മത്സരങ്ങളിൽ വില കൊടുക്കേണ്ടിവരും. അത് കൊണ്ടാണ് ഹാർദിക്കും സൂര്യകുമാറും അതൃപ്തി പ്രകടിപ്പിച്ചതെന്നാണ് ആരാധകർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates