ഇംഗ്ലണ്ടിനെതിരെ ഹര്‍ലിന്‍ ഡിയോളിന്റെ ക്യാച്ച്/ വീഡിയോ ദൃശ്യം 
Sports

ബൗണ്ടറി ലൈനില്‍ ഹര്‍ലിന്‍ ഡിയോളിന്റെ അതിശയിപ്പിക്കുന്ന ക്യാച്ച്; വീഡിയോ

ഇംഗ്ലണ്ടിന്റെ അമി ജോണെസിനെ പുറത്താക്കാനാണ് ഇന്ത്യന്‍ വനിതാ താരത്തിന്റെ അവിശ്വസനീയ ക്യാച്ച് വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ തകര്‍പ്പന്‍ ബൗണ്ടറി ലൈന്‍ ക്യാച്ചുമായി ഇന്ത്യന്‍ താരം ഹര്‍ലിന്‍ ഡിയോണ്‍. ഇംഗ്ലണ്ടിന്റെ അമി ജോണെസിനെ പുറത്താക്കാനാണ് ഇന്ത്യന്‍ വനിതാ താരത്തിന്റെ അവിശ്വസനീയ ക്യാച്ച് വന്നത്. 

19ാം ഓവറില്‍ ശിഖാ പാണ്ഡേയുടെ ഡെലിവറിയില്‍ ലോങ് ഓഫിലൂടെ ബൗണ്ടറി കടത്താനായിരുന്നു ഇംഗ്ലണ്ട് അമി ജോണെസിന്റെ ശ്രമം. എന്നാല്‍ ബൗണ്ടറി ലൈനില്‍ നിന്ന് ഇഞ്ചുകളുടെ മാത്രം വ്യത്യാസത്തില്‍ ഹര്‍ലിന്‍ ക്യാച്ച് കൈപ്പിടിയിലാക്കി. എന്നാല്‍ ബാലന്‍സ് നഷ്ടപ്പെട്ട് ബൗണ്ടറി കടക്കുമെന്ന് തോന്നി. 

ഈ സമയം പന്ത് മുകളിലേക്ക് ഉയര്‍ത്തി എറിയുകയും പിന്നാലെ തിരിച്ച് ഡൈവ് ചെയ്ത് ക്യാച്ച് പൂര്‍ത്തിയാക്കുകയും ചെയ്തു. ഹര്‍ലിന്റെ തകര്‍പ്പന്‍ ക്യാച്ച് ഇപ്പോള്‍ ആരാധകരുടെ കയ്യടി നേടി സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. 

മഴ കളി മുടക്കിയപ്പോള്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് 18 റണ്‍സിന്റെ ജയത്തിലേക്ക് എത്തി. 20 ഓവറില്‍ 177 റണ്‍സ് ആണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് കണ്ടെത്തിയത്. എന്നാല്‍ മഴയെ തുടര്‍ന്ന് ഇന്ത്യക്ക് മുന്‍പിലുള്ള വിജയ ലക്ഷ്യം 73 റണ്‍സ് ആയി പുനര്‍നിശ്ചയിച്ചു. എന്നാല്‍ 54 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കണ്ടെത്താനായത്. ഇതോടെ മൂന്ന് ടി20യുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്‍പിലെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം