ഹീത്ത് സ്ട്രീക്ക് 
Sports

തേഡ് അമ്പയര്‍ തിരികെ വിളിച്ചു; ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല; ട്വീറ്റുമായി ഒലോങ്ക

തേഡ് അമ്പയര്‍ അവനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു. അവന്‍ ജീവനോടെയുണ്ട്

സമകാലിക മലയാളം ഡെസ്ക്


ഹരാരം: സിംബാബ് വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത തെറ്റെന്ന് ക്രിക്കറ്റ് താരം ഹെന്‍ട്രി ഒലോങ്ക. ഇരുവരും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശവും ഒലോങ്ക സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.  സ്ട്രീക്ക് മരിച്ചെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടതും ഒലോങ്കയായിരുന്നു. 

'ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത തെറ്റെന്ന് എനിക്ക് സ്ഥീരികരിക്കാന്‍ കഴിയും. ഞാന്‍ അവനുമായി സംസാരിച്ചു. തേഡ് അമ്പയര്‍ അവനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു. അവന്‍ ജീവനോടെയുണ്ട്' ഒലോങ്ക കുറിച്ചു.

അര്‍ബുധം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന് ഇന്ന് രാവിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ പ്രമുഖ താരങ്ങള്‍ അനുശോചിച്ചിരുന്നു. 1990കളിലും 2000-മാണ്ടിന്‍റെ ആദ്യ പകുതിയിലും സിംബാബ്‌വെ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിലും ഏകദിനത്തിലുമായി 4933 റണ്‍സും 455 വിക്കറ്റുകളും വീഴ്ത്തിയ സ്ട്രീക്ക് സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍ കൂടിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

പൊന്നാനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 പ്ലസ് ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; അതിവേഗ റെയില്‍ പദ്ധതി ഇടംപിടിച്ചേക്കും

പ്രചാരണം ഊര്‍ജ്ജിതം, ആവേശമുയര്‍ത്തി മുന്നണികള്‍, രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയന്‍ തിരുവനന്തപുരത്ത്

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്; കനത്ത ചൂടും തുടരും

SCROLL FOR NEXT