ഫോട്ടോ: ട്വിറ്റർ 
Sports

പ്രതിഫല കണക്കില്‍ ഒന്നാമത്‌, മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ; ആദ്യ 10ല്‍ ഈ വമ്പന്മാര്‍ 

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ മെസിയെ പിന്നിലാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ മെസിയെ പിന്നിലാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള ചേക്കേറലാണ് ഒന്നാമത് എത്താന്‍ ക്രിസ്റ്റ്യാനോയെ തുണച്ചത്. 

2021-22 വര്‍ഷത്തില്‍ 125 മില്യണ്‍ ഡോളറാണ് ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കാന്‍ പോകുന്ന പ്രതിഫലം. ഇതില്‍ 70 മില്യണ്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സാലറിയും ബോണസുമാണ്. 55 മില്യണ്‍ ഡോളര്‍ കൊമേഴ്ഷ്യല്‍ ഡീലുകളിലൂടേയും ലഭിക്കും. കോമേഴ്ഷ്യല്‍ ഡീലുകളിലൂടെയുള്ള വരുമാനത്തില്‍ റോജര്‍ ഫെഡറര്‍(90മില്യണ്‍ ഡോളര്‍), ലെബ്രോണ്‍ ജെയിംസ്(65 മില്യണ്‍ ഡോളര്‍), ടൈഗര്‍ വുഡ്‌സ് (60 മില്യണ്‍ ഡോളര്‍) എന്നിവരാണ് ക്രിസ്റ്റിയാനോയുടെ മുന്‍പിലുള്ളത്. 

ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ 110 മില്യണ്‍ ഡോളറോടെയാണ് മെസി രണ്ടാം സ്ഥാനത്ത്. 75 മില്യണ്‍ ഡോളറാണ് ഇവിടെ പിഎസ്ജിയില്‍ നിന്നുള്ള മെസിയുടെ പ്രതിഫലം. 95 മില്യണ്‍ ഡോളര്‍ പ്രതിഫലവുമായി നെയ്മറാണ് മൂന്നാമത്. 75 മില്യണ്‍ ഡോളറാണ് പിഎസ്ജിയില്‍ നിന്നുള്ള നെയ്മറുടെ സാലറിയും ബോണസും. 

മറ്റൊരു പിഎസ്ജി താരമായ എംബാപ്പെയാണ് നാലാമത്. 43 മില്യണ്‍ ഡോളറാണ് എംബാപ്പെയ്ക്ക് ലഭിക്കുന്നത്. ഇതില്‍ പിഎസ്ജിയില്‍ നിന്നുള്ള സാലറിയും ബോണസും 28 മില്യണ്‍ ഡോളര്‍. ഇവിടെ അഞ്ചാമത് വരുന്നത് മുഹമ്മദ് സല. 41 മില്യണ്‍ ഡോളറാണ് സലയുടെ വരുമാനം. ഇതില്‍ ലിവര്‍പൂളില്‍ നിന്നുള്ള പ്രതിഫലം 25 മില്യണ്‍ ഡോളര്‍. 

റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ആറാം സ്ഥാനത്ത്. 35 മില്യണ്‍ ഡോളറാണ് ബയേണ്‍ മുന്നേറ്റ നിര താരത്തിന്റെ വരുമാനം. ഇതില്‍ ബയേണില്‍ നിന്നുള്ള ഈ വര്‍ഷത്തെ പ്രതിഫലം 27 മില്യണ്‍. ബാഴ്‌സ മുന്‍ താരം ഇനിയെസ്റ്റയാണ് ഏഴാമത്. വിസെല്‍ കോബെയ്ക്ക് വേണ്ടിയാണ് ഇനിയെസ്റ്റ ഇപ്പോള്‍ കളിക്കുന്നത്. 35 മില്യണ്‍ ഡോളറാണ് പ്രതിഫലം. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പോള്‍ പോഗ്ബയാണ് 9ാം സ്ഥാനത്ത്. 34 മില്യണ്‍ യൂറോ പോഗ്ബയ്ക്ക് പ്രതിഫലമായി ലഭിക്കുമ്പോള്‍ 27 മില്യണ്‍ യുറോയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ സാലറി. ഗാരത് ബെയ്ല്‍ ആണ് ഇവിടെ 10ാം സ്ഥാനത്ത്. 32 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രതീക്ഷിക്കുന്ന താരത്തിന് 26 മില്യണ്‍ ഡോളറാണ് റയലിലെ പ്രതിഫലം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

SCROLL FOR NEXT