ദുബെ- കോഹ്ലി സഖ്യം ബാറ്റിങിനിടെ എക്സ്
Sports

176 റണ്‍സ്, ഫൈനലില്‍ റെക്കോര്‍ഡിട്ട് ടീം ഇന്ത്യ!

മറികടന്നത് ഓസ്‌ട്രേലിയന്‍ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യ. ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റവും മികച്ച ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 176 റണ്‍സാണ് റെക്കോര്‍ഡായി മാറിയത്. കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയും അക്ഷര്‍ പട്ടേലിന്റെ മികച്ച ഇന്നിങ്‌സുമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

2021ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ കന്നി ടി20 ലോക കിരീടത്തിനായി നടത്തിയ ചെയ്‌സിങ് റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. ന്യൂസിലന്‍ഡിനെതിരെ അന്ന് ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചതായിരുന്നു ഇതുവരെയുള്ള ടീം ടോട്ടല്‍ റെക്കോര്‍ഡില്‍ മുന്നില്‍. ഇതാണ് ഇന്ത്യക്ക് മുന്നില്‍ വഴിമാറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ റെക്കോര്‍ഡില്‍ ഒരുപക്ഷേ മാറ്റം ഇന്നു തന്നെ സംഭവിക്കാനും സാധ്യത നിലനില്‍ക്കുന്നുണ്ട്. ഒരുപക്ഷേ ദക്ഷിണാഫ്രിക്ക കന്നി ലോക കിരീടം സ്വന്തമാക്കിയാല്‍ റെക്കോര്‍ഡ് അവര്‍ക്ക് സ്വന്തം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT