ലസിത് മലിംഗ,ബുംറ 
Sports

'ഇപ്പോഴും കിടിലന്‍ അല്ലേ..'; മലിംഗയാണ് താരമെന്ന് ബുംറ; മറുപടി വൈറല്‍, വിഡിയോ

അഞ്ചാം വിജയവും സ്വന്തമാക്കി മുംബൈ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ മുംബൈയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ എന്ന നേട്ടത്തിന് പിന്നാലെ മലിംഗയെ പുകഴ്ത്തി ബുംറ. ലഖ്‌നൗവിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തില്‍ 22 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിരുന്നു. മത്സരത്തില്‍ ബാറ്റര്‍മാര്‍ക്കൊപ്പം ബൗളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ സീസണില്‍ തുടര്‍ച്ചയായ അഞ്ചാം വിജയവും സ്വന്തമാക്കി മുംബൈ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.

മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെ ഐപിഎല്ലില്‍ മുംബൈയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍(174) വീഴ്ത്തിയ ബൗളര്‍ എന്ന ലസിത് മലിംഗയുടെ റെക്കോര്‍ഡ് നേട്ടം ബുംറ മറികടന്നു. 170 വിക്കറ്റുകളാണ് മുംബൈ ജേഴ്‌സിയില്‍ മലിംഗ നേടിയത്. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള സംഭാഷണം മുംബൈ തങ്ങളുടെ എക്‌സ് ഹാന്‍ഡിലില്‍ പങ്കിട്ടു. മലിംഗ തന്നെയാണ് 'ഇപ്പോഴും മികച്ച താരമെന്നാണ് ബുംറ പറയുന്നത്. എന്നാല്‍ ബുംറ തന്നെയാണ് മികച്ച താരമെന്ന് മലിംഗയും മറുപടി നല്‍കി.

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ മുംബൈ 10 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തി. വ്യാഴാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയിച്ച് അനായാസം പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാണ് മുംബൈയുടെ ശ്രമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT