ഫോട്ടോ: ട്വിറ്റർ 
Sports

രാജീവ് ഗാന്ധി ഖേല്‍ രത്‌ന; മലയാളി താരം പിആര്‍ ശ്രീജേഷിന് ശുപാര്‍ശ; പേര് സമര്‍പ്പിച്ച് ഹോക്കി ഇന്ത്യ

രാജീവ് ഗാന്ധി ഖേല്‍ രത്‌ന; മലയാളി താരം പിആര്‍ ശ്രീജേഷിന് ശുപാര്‍ശ; പേര് സമര്‍പ്പിച്ച് ഹോക്കി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മലയാളി ഗോള്‍ കീപ്പറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ പിആര്‍ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ഹോക്കി ഇന്ത്യയാണ് ശ്രീജേഷിന്റെ പേര് സമര്‍പ്പിച്ചത്. ശ്രീജേഷിനൊപ്പം മുന്‍ ഇന്ത്യന്‍ വനിതാ ടീം അംഗം ദീപികയുടെ പേരും ഹോക്കി ഇന്ത്യ സമര്‍പ്പിച്ചു. 2015ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച ശ്രീജേഷിന് 2017ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരവും സമ്മാനിച്ചു. 

2017 ജനുവരി ഒന്ന് മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലെ പ്രകടനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. ഇക്കാലത്ത് ഇന്ത്യക്കായി ഉജ്ജ്വല പ്രകടനമാണ് ശ്രീജേഷ് പുറത്തെടുത്തത്. 

2018ല്‍ ബ്രെഡയില്‍ നടന്ന ഹോക്കി ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ശ്രീജേഷ്. അതേ വര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിക്കുന്നതിലും മലയാളി താരം ശ്രദ്ധേയ പങ്ക് വഹിച്ചു. എഫ്‌ഐഎച് മെന്‍സ് സീരീസ് ഫൈനലില്‍ വിജയിച്ച് സ്വര്‍ണം നേടിയ ടീമിലും കീ റോളില്‍ ശ്രീജേഷായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT