ഫോട്ടോ: ഐപിഎല്‍, ട്വിറ്റര്‍ 
Sports

ഡുപ്ലസിസിനെ എങ്ങനെ സ്വന്തമാക്കി? ലേലത്തില്‍ ബാംഗ്ലൂര്‍ മെനഞ്ഞ തന്ത്രം ഇങ്ങനെ

താര ലേലത്തില്‍ ഡുപ്ലസിസിന് വേണ്ടിയുള്ള വിളിയില്‍ നിന്ന് ചെന്നൈ പിന്മാറിയതിന് ശേഷം ബാംഗ്ലൂരും ഡല്‍ഹിയുമാണ് കൊമ്പുകോര്‍ത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരനെ 7 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. ചെന്നൈയെ മറികടന്ന് ഡുപ്ലസിസിനെ സ്വന്തമാക്കാന്‍ ബാംഗ്ലൂര്‍ മെനഞ്ഞ തന്ത്രമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

താര ലേലത്തില്‍ ഡുപ്ലസിസിന് വേണ്ടിയുള്ള വിളിയില്‍ നിന്ന് ചെന്നൈ പിന്മാറിയതിന് ശേഷം ബാംഗ്ലൂരും ഡല്‍ഹിയുമാണ് കൊമ്പുകോര്‍ത്തത്. ഡല്‍ഹിയെ മറികടന്ന് ബാംഗ്ലൂര്‍ ഡുപ്ലസിസിനെ ടീമിലെത്തിച്ചു. ലേലം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍ ഡുപ്ലസിസിനായി എങ്ങനെ തന്ത്രം മെനഞ്ഞു എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ബാംഗ്ലൂര്‍ പുറത്തു വിടുന്നത്. 

ഒരു നായകന് വേണ്ട എല്ലാ ഗുണങ്ങളുമുണ്ട്

ഡുപ്ലസിസിന്റെ പരിചയസമ്പത്ത് നമുക്ക് ഗുണം ചെയ്യും. സൗത്ത് ആഫ്രിക്കയെ ഏറെ നാള്‍ നയിച്ചു. ഐപിഎല്ലില്‍ ഒരുപാട് ജയങ്ങള്‍ നേടി. സ്ഥിരത പുലര്‍ത്തുന്നു. ഒരു നായകന് വേണ്ട എല്ലാ ഗുണങ്ങളുമുണ്ട്, വീഡിയോയില്‍ മൈക്ക് ഹെസന്‍ പറയുന്നു. 

ഡുപ്ലസിസിനായി ബാംഗ്ലൂര്‍ ലേലത്തില്‍ ഇറങ്ങുമെന്ന് ഒരു ഫ്രാഞ്ചൈസിയും കരുതുന്നില്ല. ഡുപ്ലസിസിനെ തിരികെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമിക്കും എന്നത് വ്യക്തമാണ് എന്നും ഹെസന്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോഡില്ല; ഇടമലക്കുടിയിൽ രോഗിയെ മഞ്ചലിൽ ചുമന്ന് കാടുതാണ്ടി ഗോത്രജനത - വിഡിയോ

അനിശ്ചിതത്വത്തിന് അവസാനം; എല്‍ഡിഎഫ് യോഗം 17 ന്

അസോസിയേറ്റ് മോഡലർ ഒഴിവുകൾ, എഞ്ചിനീയർമാർക്ക് അവസരം; ഇ.ഐ.എല്ലിൽ നിയമനം നേടാം

വാൽനട്ട് കഴിക്കാൻ സമയമുണ്ടോ? ​ഗുണം കിട്ടണമെങ്കിൽ ഇതറിയണം

അമ്മയുടെ മരണ വാര്‍ത്ത കേട്ടിട്ടും കോമഡി സീന്‍ പൂര്‍ത്തിയാക്കി; അമ്മ പറഞ്ഞിട്ടാണെന്ന് രാധിക; ഇമോഷണലായി മമിത