ഫോട്ടോ: ട്വിറ്റർ 
Sports

അതേ കെണി! ശ്രേയസിന്റെ വീക്‌നസ് കൈ ആംഗ്യത്തില്‍ കാണിച്ച് മക്കല്ലം; ഔട്ട്! (വീഡിയോ)

ബാറ്റിങിലെ അയ്യരുടെ ബലഹീനത മുതലെടുക്കാനാണ് മക്കല്ലം നിര്‍ദ്ദേശിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെയാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. 26 പന്തില്‍ 19 റണ്‍സാണ് താരം നേടിയത്. 

ഇപ്പോഴിതാ ശ്രേയസിന്റെ പുറത്താകല്‍ ശ്രദ്ധേയമാകുകയാണ്. പവലിയനില്‍ ഇരുന്ന് ശ്രേയസിനെ പുറത്താക്കാന്‍ ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം തന്ത്രം കൈ ആംഗ്യത്തില്‍ കാണിച്ചു കൊടുക്കുന്നതാണ് ശ്രദ്ധേയമാകുന്നത്. ബാറ്റിങിലെ അയ്യരുടെ ബലഹീനത മുതലെടുക്കാനാണ് മക്കല്ലം നിര്‍ദ്ദേശിക്കുന്നത്. ബൗളര്‍ കോച്ചിന്റെ നിര്‍ദ്ദേശം അനുസരിച്ചു. ക്യാപ്റ്റന്‍ അതിനനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്തു. അയ്യര്‍ ഔട്ടും ആയി. 

60 ഓവറിലെ രണ്ടാം പന്തിലാണ് അയ്യര്‍ പുറത്തായത്. മാത്യു പോട്‌സിന്റെ പന്തില്‍ ജെയിംസ് ആന്‍ഡേഴ്‌സന് പിടി നല്‍കിയാണ് അയ്യര്‍ മടങ്ങിയത്. പോട്‌സിന്റെ ഷോര്‍ട്ട് ഡെലിവറി കളിച്ച അയ്യര്‍ ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. 
 

നേരെത്തെ ആദ്യ ഇന്നിങ്‌സിലും അയ്യരെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ കുടുക്കിയാണ് ഇംഗ്ലണ്ട് പുറത്താക്കിയത്. അപ്പോഴും മക്കല്ലത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഐപിഎല്ലില്‍ മക്കല്ലം പരിശീലിപ്പിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ അയ്യരായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്‍ക്ക് പരിക്ക്; സംഘാടകര്‍ കസ്റ്റഡിയില്‍

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്‍ത്താവിനെ യുവതി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

'എന്റെ കണ്‍മുന്നില്‍ വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും