ഫോട്ടോ: പിടിഐ 
Sports

ഇന്ന് ജയിച്ചാല്‍ ഇന്ത്യ ഫൈനലില്‍; തോറ്റാല്‍ കണക്കു കൂട്ടി കാത്തിരിക്കണം

നിലവില്‍ പാകിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശിനെ വീഴ്ത്തി രണ്ട് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരായ മത്സരം ശ്രീലങ്ക തോറ്റാല്‍ ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നിര്‍ണാകമാകും

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം വന്‍ മാര്‍ജിനില്‍ ജയിച്ചത് ഇന്ത്യക്ക് ഗുണകരമാകും. ജയത്തോടൊപ്പം മികച്ച നെറ്റ് റണ്‍ റേറ്റും ഇന്ത്യക്കുണ്ട്. ഇന്ന് ശ്രീലങ്കക്കെതിരായ പോരാട്ടം വിജയിച്ചാല്‍ ഇന്ത്യക്ക് ഏതാണ്ട് ഫൈനല്‍ ഉറപ്പിക്കാം. ഇന്ന് തോല്‍ക്കുകയും ബംഗ്ലാദേശിനോടു അടുത്ത മത്സരം വിജയിക്കുകയും ചെയ്താല്‍ ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകളുടെ ഫലവും നിര്‍ണായകമാകും. 

ഫൈനല്‍ സാധ്യതകള്‍

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ നിലവില്‍ മലര്‍ക്കെ തുറന്നു കിടപ്പുണ്ട്. ഇന്ന് ശ്രീലങ്കയെ തകര്‍ത്താല്‍ രോഹിതിനും സംഘത്തിനും ഫൈനല്‍ ഉറപ്പിക്കാം. ശ്രീലങ്കക്കെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് രണ്ട് സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ നിന്നു നാല് പോയിന്റാകും. 

നിലവില്‍ പാകിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശിനെ വീഴ്ത്തി രണ്ട് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരായ മത്സരം ശ്രീലങ്ക തോറ്റാല്‍ ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നിര്‍ണാകമാകും. ഇതില്‍ ആര് വിജയിക്കുന്നോ അവര്‍ ഫൈനലില്‍ ഇന്ത്യയെ നേരിടും. 

ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ബംഗ്ലാദേശിനോടു ഇന്ത്യ വിജയിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് മൂന്ന് കളികളില്‍ നിന്നു നാല് പോയിന്റ്. പാകിസ്ഥാന്‍- ശ്രീലങ്ക പോരില്‍ പാകിസ്ഥാന്‍ ജയിച്ചാല്‍ ഇന്ത്യ, പാക്, ലങ്ക ടീമുകള്‍ക്ക് നാല് പോയിന്റുകള്‍ വീതം. മികച്ച നെറ്റ് റണ്‍ റേറ്റുള്ള രണ്ട് ടീമുകള്‍ അപ്പോള്‍ ഫൈനലില്‍ ഏറ്റുമുട്ടും. 

ഇന്ത്യ ബംഗ്ലാദേശിനോടും പാകിസ്ഥാന്‍ ശ്രീലങ്കയോടും പരാജയപ്പെട്ടാല്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്ക് രണ്ട് പോയിന്റായിരിക്കും. അപ്പോഴും നെറ്റ് റണ്‍റേറ്റ് നിര്‍ണാകമാകും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT