Sports

നാലാം സ്ഥാനത്തേക്ക്‌ ഉദിച്ചുയര്‍ന്ന്‌ ഹൈദരാബാദ്‌, ബാംഗ്ലൂരിനേയും വീഴ്‌ത്തി

ബാംഗ്ലൂരിനെ 120 റണ്‍സില്‍ ഒതുക്കിയ ശേഷം 35 പന്തുകള്‍ ശേഷിക്കെ, അഞ്ച്‌ വിക്കറ്റ്‌ കയ്യില്‍ വെച്ച്‌ ഹൈദരാബാദ്‌ ലക്ഷ്യം മറികടന്നു

Author : സമകാലിക മലയാളം ഡെസ്ക്


ഷാര്‍ജ: ഐപിഎല്‍ പ്ലേഓഫ്‌ പോരില്‍ വിട്ടുകൊടുക്കാതെ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദും. ആര്‍സിബിയെ 5 വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ ഹൈദരാബാദ്‌ നാലാം സ്ഥാനത്തേക്ക്‌ എത്തി. ബാംഗ്ലൂരിനെ 120 റണ്‍സില്‍ ഒതുക്കിയ ശേഷം 35 പന്തുകള്‍ ശേഷിക്കെ, അഞ്ച്‌ വിക്കറ്റ്‌ കയ്യില്‍ വെച്ച്‌ ഹൈദരാബാദ്‌ ലക്ഷ്യം മറികടന്നു.

10 പന്തില്‍ നിന്ന്‌ 1 ഫോറും മൂന്ന്‌ സിക്‌സും പറത്തി 26 റണ്‍സ്‌ എടുത്ത ഹോള്‍ഡറാണ്‌ ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്‌. സാഹ 32 പന്തില്‍ 39 റണ്‍സും, മനീഷ്‌ പാണ്ഡേ 19 പന്തില്‍ 26 റണ്‍സും നേടി.

13 കളിയില്‍ നിന്ന്‌ ആറ്‌ ജയവും ഏഴ്‌ തോല്‍വിയുമായി നാല്‌ ടീമുകളാണ്‌ ഇപ്പോള്‍ പോയിന്റ്‌ ടേബിളില്‍ ഉള്ളത്‌. നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തിലാണ്‌ ഹൈദരാബാദ്‌ ഇപ്പോള്‍ നാലാം സ്ഥാനം പിടിച്ചിരിക്കുന്നത്‌. ഇന്ന്‌ നടക്കുന്ന പഞ്ചാബ്‌-ചെന്നൈ പോരും, രാജസ്ഥാന്‍-കൊല്‍ക്കത്ത പോരും പ്ലേഓഫ്‌ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവും.


 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

'തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

പക്ഷികളുടെ പറുദീസയായി മാറി ചെറുമുക്ക് ആമ്പൽ പാടം; സർവേയിൽ കണ്ടെത്തിയത് 78 ഇനം പക്ഷികളെ

"പുല്ലാങ്കുഴൽ നാദമായി...' എന്ന് പാടിയിട്ട് സുരേഷ് ​ഗോപി ഒരൊറ്റ കരച്ചിൽ; ആ പാട്ടില്ലെങ്കിൽ ആ പടം ഇല്ല'