ഡാരിയ കസറ്റ്കിനയും പങ്കാളിയും/ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

'ഞാന്‍ സ്വവര്‍ഗാനുരാഗിയാണ്'; റഷ്യന്‍ ടെന്നീസ് താരത്തിന്റെ വെളിപ്പെടുത്തല്‍, പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്‌

സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് റഷ്യയില്‍ വിലക്കുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: സ്വവര്‍ഗാനുരാഗിയാണ് താനെന്ന വെളിപ്പെടുത്തലുമായി റഷ്യയുടെ ലോക 12ാം നമ്പര്‍ ടെന്നീസ് താരം ഡാരിയ കസറ്റ്കിന. സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ റഷ്യന്‍ ഭരണകൂടത്തിന്റെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് ഡാരിയ വെളിപ്പെടുത്തല്‍. 

ഇതിലും വലിയ എത്രയോ പ്രശ്‌നങ്ങള്‍ രാജ്യത്ത് നിരോധിക്കേണ്ടതായുണ്ട്. അതിനെല്ലാം നേരെ അവര്‍ കണ്ണടയ്ക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഒളിച്ച് കഴിയണം എന്നാണ് അവര്‍ പറയുന്നത്. ഇതൊക്കെ കഴമ്പില്ലാത്ത കാര്യമാണെന്നും ഡാരിയ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. 

സ്വവര്‍ഗ ലൈംഗികത റഷ്യയില്‍ ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് റഷ്യയില്‍ വിലക്കുണ്ട്. 2013 മുതലാണ് ഈ വിലക്ക് നിലവില്‍ വന്നത്. 

എങ്ങനെ വേണം ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്താന്‍, എത്ര പേരോട് അത് പറയാം എന്നതൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. ആത്മാഭിമാനത്തില്‍ വിശ്വസിച്ച് സമാധാനത്തോടെ ജീവിക്കുക എന്നതാണ് പ്രധാനപ്പെട്ടത് എന്നും ഡാരിയ പറയുന്നു. 

യൂട്യൂബ് വീഡിയോക്ക് പിന്നാലെ കുട്ടുകാരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചും ഡാരിയ എത്തി. വനിതാ സ്‌കേറ്റിങ് താരമായ നതാലിയ സബിയാകോയ്ക്ക് ഒപ്പമുള്ള ഫോട്ടോയാണ് ഡാരിയ പങ്കുവെച്ചത്. ഏറെ നാളായി തങ്ങള്‍ സൗഹൃദത്തിലാണെന്നും ഡാരിയ വെളിപ്പെടുത്തുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'