ഫോട്ടോ: പിടിഐ 
Sports

എനിക്ക് ഹൃദയാഘാതമുണ്ടായില്ല, ഡോക്ടറെ കണ്ടത് പതിവ് പരിശോധനയ്ക്ക്: ഇന്‍സമാം ഉള്‍ ഹഖ്‌

തന്റെ ആരോഗ്യാവസ്ഥയെ സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: തന്റെ ആരോഗ്യാവസ്ഥയെ സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. പതിവ് ചെക്ക് അപ്പിന് വേണ്ടി ആശുപത്രിയില്‍ എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. 

എനിക്ക് വേണ്ടി പ്രാര്‍ഥിച്ച പാകിസ്ഥാനിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമായുള്ള എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. എനിക്ക് ഹൃദയാഘാതമുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടു. എന്നാല്‍ എനിക്ക് ഹൃദയാഘാതം ഉണ്ടായിട്ടില്ല. പതിവ് ചെക്ക് അപ്പിന് വേണ്ടിയാണ് ഞാന്‍ ഡോക്ടറെ കണ്ടത്. പരിശോധനയില്‍ ആന്‍ജിയോഗ്രാഫി ചെയ്യേണ്ടതുണ്ട് എന്ന് പറഞ്ഞു, തന്റെ യുട്യൂബ് ചാനലില്‍ ഇന്‍സമാം ഉള്‍ ഹഖ് പറയുന്നു. 

ആന്‍ജിയോഗ്രാഫിയില്‍ എന്റെ ധമനികളില്‍ ഒന്നില്‍ ബ്ലോക്ക് കണ്ടെത്തി. അത് പരിഹരിക്കാലായി സ്റ്റെന്റ് ഉപയോഗിച്ചു. അത് വിജയകരമായിരുന്നു. 12 മണിക്കൂറുകള്‍ക്ക് ശേഷം ഞാന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങി എത്തുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ സുഖമായിരിക്കുന്നു, ഇന്‍സമാം പറഞ്ഞു. 

മൂന്ന് ദിവസമായി ഇന്‍സമാമിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ഹൃദയാഘാതം ആണെന്ന് വ്യക്തമായതായും ഉടനെ തന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി എന്നുമാണ് വാര്‍ത്ത പരന്നത്. 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങള്‍ ഇന്‍സമാമിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസ നേര്‍ന്ന് എത്തിയിരുന്നു. പാകിസ്ഥാന്റെ ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ ഇന്നും ഒന്നാമത് ഇന്‍സമാം ആണ്. 375 ഏകദിനങ്ങളില്‍ നിന്ന് 11701 റണ്‍സ് ആണ് ഇന്‍സി നേടിയത്. 119 ടെസ്റ്റില്‍ നിന്ന് 8829 റണ്‍സും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന