കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ 
Sports

'ചില കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്'; വിശദീകരണവുമായി കെ എല്‍ രാഹുല്‍ 

'ജൂണിലായിരുന്നു എന്റെ ശസ്ത്രക്രിയ. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെ ടീമിലേക്ക് തിരികെ എത്താനാവും എന്നാണ് കരുതിയത്'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിക്ക് പുറമെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ കെ എല്‍ രാഹുലിന്റെ അഭാവം ചോദ്യം ചെയ്താണ് ആരാധകരെത്തിയത്. പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. 

ജൂണിലായിരുന്നു എന്റെ ശസ്ത്രക്രിയ. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെ ടീമിലേക്ക് തിരികെ എത്താനാവും എന്നാണ് കരുതിയത്. നിര്‍ഭാഗ്യം കാരണം ഫിറ്റ്‌നസ് വീണ്ടെടുത്ത് വരുമ്പോഴേക്കും കോവിഡ് പോസിറ്റീവായി. ഇത് ഏതാനും ആഴ്ചകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. എങ്കിലും പെട്ടെന്ന് തന്നെ തയ്യാറെടുത്ത് ടീമിലേക്ക് എത്താന്‍ ശ്രമിക്കും, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

തന്റെ ആരോഗ്യത്തേയും ഫിറ്റ്‌നസിനേയും കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞാണ് രാഹുലിന്റെ ട്വീറ്റ്. വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ രാഹുലിനെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡിന് പിന്നാലെ ഒരാഴ്ചത്തെ കൂടി വിശ്രമം രാഹുലിന് ബിസിസിഐ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതോടെ രാഹുലിന് പകരം സഞ്ജു സാംസണ്‍ ടീമിലേക്ക് എത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT