ഫയല്‍ ചിത്രം 
Sports

'10 പന്തില്‍ ഞാന്‍ 5 സിക്‌സ് അടിച്ചു'; ധോനിയുടെ ശ്രദ്ധ പിടിച്ച സംഭവം വെളിപ്പെടുത്തി ദീപക് ചഹര്‍ 

10 പന്തില്‍ നിന്ന് താന്‍ 5 സിക്‌സ് അടിച്ച സംഭവമാണ് ദീപക് ചഹര്‍ വെളിപ്പെടുത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ എംഎസ് ധോനിയുടേയും ചെന്നൈ പരിശീലകന്‍ ഫ്‌ളെമിങ്ങിന്റേയും ശ്രദ്ധ പിടിച്ചത് എങ്ങനെ എന്ന് വെളിപ്പെടുത്തി ദീപക് ചഹര്‍. 10 പന്തില്‍ നിന്ന് താന്‍ 5 സിക്‌സ് അടിച്ച സംഭവമാണ് ദീപക് ചഹര്‍ വെളിപ്പെടുത്തുന്നത്.

2016ലാണ് ചെന്നൈക്കൊപ്പമുള്ള എന്റെ യാത്ര ആരംഭിക്കുന്നത്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഞാന്‍ പ്രയാസപ്പെടുകയായിരുന്നു. എന്നാല്‍ ഐപിഎല്ലിനുള്ള ട്രയല്‍സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഹൃഷികേഷ് കനിത്കര്‍ പുനെ സൂപ്പര്‍ ജയന്റ്‌സിന്റെ അസിസ്റ്റന്റ് കോച്ചായപ്പോള്‍ എന്നെ ട്രയല്‍സിന് വിളിച്ചു. 

ഇവിടെ ഞാന്‍ കളിച്ച സെലക്ഷന്‍ മാച്ച് കണ്ട് ഫ്‌ളെമിങ് എന്നെ ശ്രദ്ധിച്ചു. ന്യൂബോള്‍ എറിയുകയും ഏഴാമത് ബാറ്റ് ചെയ്യുകയും ചെയ്തു. അവിടെ ഫോറുകളും സിക്‌സുകളും നേടാനായി. രണ്ടാം ദിനം നാലാമത് ബാറ്റ് ചെയ്ത് അര്‍ധ ശതകം നേടി. ഇതോടെ ബാറ്റിങ് ഓള്‍റൗണ്ടറായി ഫ്‌ളെമിങ് എന്നെ തെരഞ്ഞെടുത്തു, ചഹര്‍ പറയുന്നു. 

മൂന്നാം സ്ഥാനത്ത് ഇറങ്ങി 10 പന്തില്‍ നിന്ന് 5 സിക്‌സ് അടിച്ചു

'സെലക്ട് ചെയ്തതിന് ശേഷം ഒരു ക്യാംപ് ഉണ്ടായി. അവിടെ ധോനി വന്നു. ധോനി എന്നെ കാണുമ്പോള്‍ ഞാന്‍ ബാറ്റ് ചെയ്യുകയാണ്. മൂന്നാം സ്ഥാനത്ത് ഇറങ്ങി 10 പന്തില്‍ നിന്ന് 5 സിക്‌സ് അടിച്ചു. 30 റണ്‍സോടെ പുറത്താവാതെ നില്‍ക്കുന്നു. എന്നാല്‍ റണ്‍ എടുക്കുന്നതിനിടെ പരിക്കേറ്റു.' 

ക്രീസില്‍ നിന്ന് മടങ്ങുമ്പോഴാണ് ധോനിയെ ആദ്യമായി അടുത്ത് കാണുന്നത്. എനിക്ക് സിക്‌സ് അടിക്കാനാവുമെന്നും ന്യൂ ബോള്‍ സ്വിങ് ചെയ്യിക്കാനാവുമെന്നും ധോനി കണ്ടു. ആ സീസണില്‍ എനിക്ക് പരിക്കിനെ തുടര്‍ന്ന് അധികം കളിക്കാനായില്ല. എന്നാല്‍ അടുത്ത സീസണില്‍ എന്നോട് തയ്യാറായിരിക്കാന്‍ ധോനി പറഞ്ഞു. 

അടുത്ത സീസണില്‍ ചെന്നൈ എന്നെ സ്വന്തമാക്കുമെന്ന് ധോനി പറഞ്ഞു. നീ എല്ലാ മത്സരവും കളിക്കും. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നു.എന്താണോ നീ ചെയ്തുകൊണ്ടിരിക്കുന്നത് അത് ചെയ്യുക, ഇതായിരുന്നു ധോനിയുടെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമര്‍സ് ലുക്കിന് വിമര്‍ശനം

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

SCROLL FOR NEXT