ഫോട്ടോ: ട്വിറ്റർ 
Sports

'ധോനിക്ക് കീഴില്‍ കളിക്കണം, അതാണ് സ്വപ്നം'; ഐപിഎല്‍ താര ലേലം മുന്‍പില്‍ നില്‍ക്കെ ചേതന്‍ സക്കറിയ

ഐപിഎല്ലില്‍ ധോനിക്ക് കീഴില്‍ കളിക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്ന് യുവ പേസര്‍ ചേതന്‍ സക്കറിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ധോനിക്ക് കീഴില്‍ കളിക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്ന് യുവ പേസര്‍ ചേതന്‍ സക്കറിയ. ഐപിഎല്‍ താര ലേലം മുന്‍പില്‍ വന്ന് നില്‍ക്കുമ്പോഴാണ് ചേതന്‍ സക്കറിയയുടെ വാക്കുകള്‍. 

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ചേതന്‍ സക്കറിയ. പിന്നാലെ ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കും ചേതന്‍ സക്കറിയക്ക് വിളിയെത്തി. എന്നാല്‍ ലങ്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ ചേതന് ഇടംലഭിച്ചിട്ടില്ല. 

കഴിഞ്ഞ ഐപിഎല്‍ താര ലേലം എന്റെ ജീവിതം മാറ്റി മറിച്ചു. ധോനിക്ക് കീഴില്‍ കളിക്കുക എന്നതാണ് എന്റെ സ്വപ്‌നം. കൂടുതല്‍ മെച്ചപ്പെടാന്‍ ഒരുപാട് കളിക്കാരെ ധോനി സഹായിച്ചിട്ടുണ്ട്. ധോനിയില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കുക. ധോനിയുടെ ഒരുക്കങ്ങള്‍ കാണുക. ഇതെല്ലാം എന്റെ കളിയുടെ നിലവാരം ഉയര്‍ത്തും, ചേതന്‍ സക്കറിയ പറയുന്നു. 

ഏതൊരു ബൗളറുടേയും സ്വപ്‌നമാണ് ധോനി

ഏതൊരു ബൗളറുടേയും സ്വപ്‌നമാണ് ധോനി. ധോനിക്ക് കീഴില്‍ കളിക്കുക, അദ്ദേഹത്തില്‍ നിന്ന് ഒരോ കാര്യങ്ങള്‍ പഠിക്കുക എന്നത് സ്വപ്‌ന തുല്യമായ കാര്യമാണ്. ധോനിക്ക് കീഴില്‍ മാത്രമല്ല, മറ്റ് ഏതൊരു ടീമില്‍ കളിക്കാനായാലും ഞാന്‍ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും, ചേതന്‍ സക്കറിയ പറഞ്ഞു. 

ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് വേണ്ടി കളിച്ചതിന് ശേഷം എനിക്ക് തോന്നിയത് സിംഹം അതിന്റെ ഭക്ഷണം രുചിച്ച് നോക്കിയത് പോലെയാണ്. 10 വര്‍ഷത്തോളം എനിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കണം. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കണം. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തണം എന്നും ചേതന്‍ സക്കറിയ പറഞ്ഞു. 

കഴിഞ്ഞ ഐപിഎല്‍ താര ലേലത്തില്‍ 20 ലക്ഷം രൂപയായിരുന്നു ചേതന്‍ സക്കറിയയുടെ അടിസ്ഥാന വില. എന്നാല്‍ 1.2 കോടി രൂപയ്ക്കാണ് ചേതനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 14 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ചേതന്‍ സക്കറിയയുടെ അക്കൗണ്ടിലുള്ളത് 14 വിക്കറ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലജ്ജാകരം, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല'; രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മമതയെത്താത്തതില്‍ രോഷം കൊണ്ട് പ്രധാനമന്ത്രി

'അശ്ലീല സൈറ്റുകളില്‍ കയറി, വിദേശ ഇടപാട്'; സൈബര്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ ഫൈനലില്‍

തൃശൂരില്‍ നോമ്പുതുറയില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി, വിഡിയോ

നാലാമതും തോറ്റു! സീസണിലെ മൂന്ന് ഹോം മാച്ചുകളിലും പരാജയം; മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്‌സ്‌

SCROLL FOR NEXT