Sports

ഞാന്‍ കോവിഡ് ബാധിതനായിരുന്നു, എന്നാല്‍ വന്ന് പോയത് അറിഞ്ഞില്ല: മാര്‍ക്ക് ബൗച്ചര്‍

ടീം അംഗങ്ങള്‍ക്കൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ ശാരീരിക പ്രയാസം നേരിട്ടതായാണ് ബൗച്ചര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ഒരിക്കല്‍ താന്‍ കോവിഡ് ബാധിതനായെന്നും, എന്നാല്‍ കോവിഡ് ആണ് അതെന്ന് അറിയില്ലായിരുന്നു എന്നും സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. ടീം അംഗങ്ങള്‍ക്കൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ ശാരീരിക പ്രയാസം നേരിട്ടതായാണ് ബൗച്ചര്‍ പറയുന്നത്. 

സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ ഒരു താരത്തിന് കോവിഡ് പോസിറ്റീവായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബൗച്ചറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഏത് സമയത്താണ് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായത് എന്ന് ബൗച്ചര്‍ വ്യക്തമാക്കിയില്ല. 

ഏഴ് ദിവസത്തോളം ഒറ്റയ്ക്കിരിക്കുക എന്നത് ബുദ്ധിമുട്ടാണ്. എനിക്ക് കോവിഡ് ബാധയേറ്റതായി ഞാന്‍ പോലും തിരിച്ചറിഞ്ഞില്ല. രണ്ട് മൂന്ന് ദിവസം ക്ഷീണം അനുഭവപ്പെട്ടു. നെറ്റ്‌സില്‍ കളിക്കാര്‍ക്ക് പന്തെറിഞ്ഞ് കൊടുക്കുകയായിരുന്നു. ഈ സമയം ശരീരം വേദന പോലെ തോന്നി..ബൗച്ചര്‍ പറയുന്നു. 

കളിയേക്കാള്‍ വലുതാണ് കോവിഡ് എന്നും സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം പറഞ്ഞു. കോവിഡ് ജീവനെടുത്തവര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളിലും പതാക താഴ്ത്തി കെട്ടും. എന്നാല്‍ വംശീയ അധിക്ഷേപത്തിന് എതിരെ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചേക്കില്ലെന്നും ബൗച്ചര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

Today's Rashi Phalam June 5|പുതിയ അവസരങ്ങൾ, ജോലിയിൽ ഉയർച്ച

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുമരണം

താമരശ്ശേരി ചുരത്തില്‍ വാഹന നിയന്ത്രണം; രാവിലെ ആറ് മുതല്‍ എട്ട് വരെ, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഡി കെ ശിവകുമാറിന് തുടക്കത്തിലേ അഗ്നിപരീക്ഷ, ചോദിച്ച വകുപ്പ് ലഭിച്ചില്ല, 'രാജി ഭീഷണി'യുമായി മന്ത്രി

SCROLL FOR NEXT