വീഡിയോ ദൃശ്യം 
Sports

'അഞ്ച് മിനിറ്റില്‍ എന്റെ ഇംഗ്ലീഷ് തീരും'; ചിരി പടര്‍ത്തി അഫ്ഗാന്‍ ക്യാപ്റ്റന്‍(വീഡിയോ)

സ്‌കോട്ട്‌ലാന്‍ഡിന് എതിരെ 130 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയ കളിക്ക് പിന്നാലെയാണ് അഫ്ഗാന്‍ നായകന്റെ രസകരമായ പ്രതികരണം വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: മീഡിയ റൂമില്‍ ചിരി പടര്‍ത്തി അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി. സ്‌കോട്ട്‌ലാന്‍ഡിന് എതിരെ 130 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയ കളിക്ക് പിന്നാലെയാണ് അഫ്ഗാന്‍ നായകന്റെ രസകരമായ പ്രതികരണം വന്നത്. 

ഇത് തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് എന്നാണ് മീഡിയ റൂമിലേക്ക് കയറി വന്നപ്പോള്‍ തന്നെ മുഹമ്മദ് നബി പറഞ്ഞത്. എത്ര ചോദ്യങ്ങളുണ്ട് എന്നായി അടുത്ത ചോദ്യം. അഞ്ച് മിനിറ്റിനുള്ളില്‍ തന്റെ ഇംഗ്ലീഷ് തീരുമെന്ന് നബി പറഞ്ഞതോടെ മീഡിയ റൂമില്‍ കൂട്ടച്ചിരി...

സ്‌കോട്ട്‌ലാന്‍ഡിനെതിരായ കളി ആരംഭിക്കുന്നതിന് മുന്‍പ് ദേശിയ ഗാനം പാടവെ നബി കണ്ണീരണിഞ്ഞിരുന്നു. അഫ്ഗാന്‍ ജനതയുടെ മുഖത്ത് ചിരി കൊണ്ടുവരാനാണ് ലോകകപ്പില്‍ തങ്ങള്‍ ശ്രമിക്കുക എന്നാണ് മത്സരത്തിന് മുന്‍പ് നബി പറഞ്ഞത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും: സംസ്ഥാനത്ത് 6 ലക്ഷത്തിലേറെ കാർഡുകൾക്ക് പിടിവീണേക്കും; 44,279 മുൻഗണനാ കാർഡുകൾ പുറത്തേക്ക്

'കല്പന ചേച്ചി മരിച്ചപ്പോൾ ഫോട്ടോ എടുക്കാൻ ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു; ഒരാളുടെ കരച്ചിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു ക്രൂരതയുണ്ടല്ലോ'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 70 lottery result

കോടതികളിൽ വനം-റവന്യൂ വടംവലിക്ക് തടയിടാൻ സംയുക്ത സമിതി; ഭൂമാഫിയയ്ക്ക് മറയാകരുതെന്ന് പരിസ്ഥിതി സംഘടനകൾ

ഐഫോണ്‍ 18 പ്രോ ലാഭത്തില്‍ വാങ്ങാന്‍ മലയാളികള്‍ ഗള്‍ഫിലേക്ക്; മാളുകളില്‍ പുലര്‍ച്ചെ മുതല്‍ ക്യൂ