ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടിന് ഇടയില്‍ മെഡിക്കല്‍ സഹായം തേടുന്ന ചാങ് ഷിന്‍വെന്‍/ഫോട്ടോ: എഎഫ്പി 
Sports

'പുരുഷനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു'; ആര്‍ത്തവ വേദനയില്‍ തട്ടിയകന്ന സ്വപ്‌ന ജയം ചൂണ്ടി ചാങ് ഷിന്‍വെന്‍ 

'കോര്‍ട്ടില്‍ ഞാനൊരു പുരുഷനായിരുന്നു എങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഈ പ്രശ്‌നം എന്നെ അലട്ടില്ലല്ലോ'

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് എതിരായ ജയം മുന്‍പില്‍ കണ്ട ചൈനയുടെ ചാങ് ഷിന്‍വെന്നിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തത് ആര്‍ത്തവ വേദനയായിരുന്നു. പുരുഷനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായാണ് ചാങ് ഷിന്‍വെന്‍ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ചത്. 

പോളിഷ് താരം ഇഗ സ്യാംതെക്കിന് എതിരെ ആദ്യ സെറ്റ് നേടിയാണ് ചാങ് ഷിന്‍വെന്‍ തുടങ്ങിയത്. ആദ്യ സെറ്റിന് ഇടയില്‍ വേദന ചൈനീസ് താരത്തെ കുഴക്കിയില്ല. എന്നാല്‍ രണ്ടാം സെറ്റില്‍ 3-0ന് പിന്നില്‍ നില്‍ക്കുമ്പോള്‍ ചൈനീസ് താരം ഇടവേളയെടുത്തു. ലോക്കര്‍ റൂമിലേക്ക് പോയതിനും ശേഷമാണ് ഷിന്‍വെന്‍ തിരികെ കോര്‍ട്ടിലേക്ക് എത്തിയത്. 

ഫ്രഞ്ച് ഓപ്പണില്‍ ഇഗ സ്യാംതെക്കിന് എതിരെ ചാങ് ഷിന്‍വെന്‍/ഫോട്ടോ: എഎഫ്പി

എന്റെ കളി പുറത്തെടുക്കാനായില്ല. വയറ് വല്ലാതെ വേദനിക്കുകയായിരുന്നു. സ്ത്രീകള്‍ക്കുണ്ടാവുന്നതാണ് ഇത്. ആദ്യ ദിനം എല്ലായ്‌പ്പോഴും പ്രയാസമേറിയതാവും. അതിനെതിരെ എനിക്ക് ഒന്നും ചെയ്യാനാവില്ല. കോര്‍ട്ടില്‍ ഞാനൊരു പുരുഷനായിരുന്നു എങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഈ പ്രശ്‌നം എന്നെ അലട്ടില്ലല്ലോ, ചൈനീസ് താരം പറഞ്ഞു. 

റാങ്കിങ്ങില്‍ 74ാമത് നില്‍ക്കുന്ന താരമാണ് ഷിന്‍വെന്‍. 7-6,0-6,2-6 എന്ന സ്‌കോറിനാണ് ഷിന്‍വെന്നിനെ ഇഗ വീഴ്ത്തിയത്. ഇഗയുടെ തുടരെയുള്ള 32ാം വിജയമായും അത് മാറി. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

ചരിത്രത്തിലേക്ക് വിസിലൂതി ടോറി പെൻസോയും സംഘവും; കളി നിയന്ത്രിച്ചത് വനിതാ റഫറിമാർ

ഫോണ്‍ പേ ആപ്പ് ഫോണിലുണ്ടോ? പിഴ വരാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കാം

'ആരും ഇതേവരെ ചെവിക്കൊണ്ടിരുന്നില്ല, ഇത് കാലത്തിന്റെ ആവശ്യം'; നന്ദി പറഞ്ഞ് ടൊവിനോയും ആന്റോ ജോസഫും

മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷന്‍; മിലിട്ടറി ലുക്കില്‍ പുത്തന്‍ അപ്രീലിയ സ്‌കൂട്ടറുകള്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍