ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023/ എക്‌സ് 
Sports

ലോകകപ്പ് ജേതാക്കൾക്ക് 33 കോടി, റണ്ണേഴ്‌സ്‌ അപ്പിന് 17 കോടി രൂപ; സമ്മാന തുക പ്രഖ്യാപിച്ച് ഐസിസി

ആകെ 10 മില്യണ്‍ ഡോളറാണ് സമ്മാനത്തുകയായി നൽകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർക്ക് 33 കോടി രൂപ സമ്മാനം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ആണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. പത്ത് ടീമുകളാണ് ലോകകപ്പിനായി കൊമ്പുകോർക്കുന്നത്. ആകെ 10 മില്യണ്‍ ഡോളറാണ് (ഏകദേശം 84 കോടി രൂപ) സമ്മാനത്തുകയായി നൽകുന്നത്. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് രണ്ട് മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും. ഇന്ന് മുതലാണ് ലോകകപ്പ് മത്സരം ആരംഭിക്കുന്നത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ഓരോ ടീമിനും ഒരു ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) വീതം നൽകുന്നുണ്ട്.ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിക്കുന്ന ഓരോ ടീമിനും 40000 യുഎസ് ഡോളര്‍ (ഏകദേശം 33 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. സെമിയില്‍ തോല്‍ക്കുന്ന ടീമിന് എട്ട് ലക്ഷം യുഎസ് ഡോളറാണ് സമ്മാനം (ഏകദേശം ആറുകോടി 63 ലക്ഷം രൂപ).

ആദ്യ ദിനം നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. ഗുജറാത്തിലെ മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിനാണ് ഉദ്ഘാടന മത്സരം. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബർ 19നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT