ചാംപ്യൻസ് ട്രോഫി കിരീടം, ഇന്ത്യൻ കോച്ച് ​ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയും എക്സ്
Sports

ചാംപ്യന്‍സ് ട്രോഫി; മത്സര ഷെഡ്യൂള്‍, സമയം, ലൈവ്; എല്ലാം അറിയാം...

ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ലോകം വീണ്ടും ചാംപ്യന്‍സ് ട്രോഫി ആവേശത്തിലേക്ക്. എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ഏകദിന പോരാട്ടത്തിന് നാളെ തുടക്കം. പാകിസ്ഥാനാണ് ഇത്തവണ വേദിയാകുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ അരങ്ങേറും.

30 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാകിസ്ഥാന്‍ ഒരു ഐസിസി പോരിന് വേദിയാകുന്നത്. ലോകകപ്പ് കഴിഞ്ഞ ഏകദിന ഫോര്‍മാറ്റിലെ രണ്ടാമത്തെ വലിയ പോരാണ് ചാംപ്യന്‍സ് ട്രോഫി. മാര്‍ച്ച് 9നാണ് ഫൈനല്‍ പോരാട്ടം.

കറാച്ചിയില്‍ നാളെ നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ ആതിഥേയരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. ഇന്ത്യ 20നാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ബംഗ്ലാദേശാണ് എതിരാളികള്‍. 23നാണ് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം.

ഗ്രൂപ്പുകള്‍ ഇങ്ങനെ

ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായാണ് പ്രാഥമിക ഘട്ടത്തില്‍ മാറ്റുരയ്ക്കുന്നത്.

ഗ്രൂപ്പ് എ- ഇന്ത്യ, പകിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്.

ഗ്രൂപ്പ് ബി- ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്.

സമയം, ലൈവ്

എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് ശേഷം 2.30 മുതലാണ് അരങ്ങേറുന്നത്. മത്സരങ്ങള്‍ ടെലിവിഷനിലൂടെ നെറ്റ്‌വര്‍ക്ക് 18, സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ കാണാം. ഓണ്‍ ലൈനായി ജിയോ ഹോട്ട് സ്റ്റാറിലും തത്സമയം കാണാം.

മത്സര ക്രമം

ഫെബ്രുവരി 19- പാകിസ്ഥാന്‍- ന്യൂസിലന്‍ഡ്

ഫെബ്രുവരി 20- ബംഗ്ലാദേശ്- ഇന്ത്യ

ഫെബ്രുവരി 21- അഫ്ഗാനിസ്ഥാന്‍- സൗത്ത് ആഫ്രിക്ക

ഫെബ്രുവരി 22- ഓസ്‌ട്രേലിയ- ഇംഗ്ലണ്ട്

ഫെബ്രുവരി 23- പാകിസ്ഥാന്‍- ഇന്ത്യ

ഫെബ്രുവരി 24- ബംഗ്ലാദേശ്- ന്യൂസിലന്‍ഡ്

ഫെബ്രുവരി 25- ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക

ഫെബ്രുവരി 26- അഫ്ഗാനിസ്ഥാന്‍- ഇംഗ്ലണ്ട്

ഫെബ്രുവരി 27- പാകിസ്ഥാന്‍- ബംഗ്ലാദേശ്

ഫെബ്രുവരി 28- അഫ്ഗാനിസ്ഥാന്‍- ഓസ്‌ട്രേലിയ

മാര്‍ച്ച് 1- ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട്

മാര്‍ച്ച് 2- ന്യൂസിലന്‍ഡ്- ഇന്ത്യ

ഒന്നാം സെമി ഫൈനല്‍: മര്‍ച്ച് 4

രണ്ടാം സെമി ഫൈനല്‍: മാര്‍ച്ച് 5

ഫൈനല്‍: മാര്‍ച്ച് 9

റിസര്‍വ് ദിനം: മാര്‍ച്ച് 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT