ഫോട്ടോ: പിടിഐ 
Sports

സെഞ്ച്വറി കൂട്ടുകെട്ട്, ശ്രേയസ് പുറത്ത്; കോഹ്‌ലി ക്രീസില്‍; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

താരം 87 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 77 റണ്‍സെടുത്തു. ലുന്‍ഗി എന്‍ഗിഡിക്കാണ് വിക്കറ്റ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം. അര്‍ധ സെഞ്ച്വറിയുമായി കോഹ്‌ലിക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ശ്രേയസ് അയ്യര്‍ മടങ്ങി. 

താരം 87 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 77 റണ്‍സെടുത്തു. ലുന്‍ഗി എന്‍ഗിഡിക്കാണ് വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ കോഹ്‌ലി- ശ്രേയസ് സഖ്യം 134 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. 

നിലവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ്. 75 റണ്‍സുമായി കോഹ്‌ലിയും 4 റണ്ണുമായി കെഎല്‍ രാഹുലുമാണ് ക്രീസില്‍. 

നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24 പന്തില്‍ 40), ശുഭ്മാന്‍ ഗില്‍ (23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിതിനെ റബാഡയും ഗില്ലിനെ കേശവ് മഹാരാജുമാണ് പുറത്താക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

വിജയ്‌യുടെ സത്യവാങ്മൂലത്തില്‍ വൈരുദ്ധ്യം; അയോഗ്യനാകുമെന്നായപ്പോള്‍ തിരുത്തല്‍

പരസ്ത്രീ ബന്ധമുണ്ടായിട്ടും ഇട്ടിട്ടുപോയില്ല, അവള്‍ എന്റെ ഭാര്യയെന്ന് തിരിച്ചറിയാന്‍ 15 വര്‍ഷം വേണ്ടി വന്നു: പീയുഷ് മിശ്ര

മുഖത്തെ കരിവാളിപ്പ് കുറയ്ക്കാൻ, ഓറഞ്ച് തൊലി കൊണ്ടൊരു കിടിലൻ ഫേയ്സ് പാക്ക്

തുണിയിൽ ചായക്കറ പുരണ്ടോ? വീട്ടിൽ തന്നെയുണ്ട് മാർ​ഗം

SCROLL FOR NEXT