തൗഹിത് ഹൃദോയ്/ പിടിഐ 
Sports

അവസാന പോരില്‍ മികവ്; ഓസ്ട്രേലിയക്ക് മുന്നിൽ 307 റൺസ് ലക്ഷ്യം വച്ച് ബംഗ്ലാദേശ്

ടോസ് നേടി ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിങിനു അയക്കുകയായിരുന്നു. ഷാകിബ് അല്‍ ഹസന്റെ അഭാവത്തില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ടീമിനെ നയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: അവസാന ലീഗ് പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയക്ക് മുന്നില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്ത് ബംഗ്ലാദേശ്. നിശ്ചിത ഓവറില്‍ അവര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് ചേര്‍ത്തു. 

ടോസ് നേടി ഓസ്‌ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിങിനു അയക്കുകയായിരുന്നു. ഷാകിബ് അല്‍ ഹസന്റെ അഭാവത്തില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ടീമിനെ നയിക്കുന്നത്. 

അര്‍ധ സെഞ്ച്വറി നേടിയ തൗഹിത് ഹൃദോയ് (74) ആണ് ടോപ് സ്‌കോറര്‍. മുന്‍നിര ബാറ്റര്‍മാരെല്ലാം ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഷാന്റോ നാല് ഫോറും രണ്ട് സിക്‌സും പറത്തി. 

തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ് (36), ഷാന്റോ (45), മഹ്മുദുല്ല (32), മുഷ്ഫിഖര്‍ റഹീം (21), മെഹിദി ഹസന്‍ (29) എന്നിവരെല്ലാം മികവ് പുലര്‍ത്തി. മഹ്മുദുല്ല മൂന്ന് സിക്‌സുകള്‍ തൂക്കി. 

ഓസ്‌ട്രേലിയക്കായി സീന്‍ അബ്ബോട്ട്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്ക സ്റ്റോയിനിസ് ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'