കെയ്ല്‍ ജാമിസൻ/ ട്വിറ്റര്‍ 
Sports

മാറ്റ് ഹെൻറിക്ക് പരിക്ക്; കെയ്ല്‍ ജാമിസനെ തിരികെ വിളിച്ച് ന്യൂസിലന്‍ഡ്

ദക്ഷിണാഫ്രിക്കയോടേറ്റ വമ്പന്‍ തോല്‍വിക്ക് പിന്നാലെ മാറ്റ് ഹെന്റിയാണ് പരിക്കിന്റെ പട്ടികയില്‍ എത്തിയ പുതിയ താരം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: തുടരെ മൂന്ന് തോല്‍വികളുടെ ഞെട്ടലിലാണ് ന്യൂസിലന്‍ഡ്. ലോകകപ്പ് സെമി ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ അവര്‍ക്ക് ജയം അനിവാര്യം. തോല്‍വിക്കൊപ്പം പ്രധാന താരങ്ങള്‍ക്കേറ്റ പരിക്കാണ് അവര്‍ക്ക് വിനയായി മാറിയത്. ദക്ഷിണാഫ്രിക്കയോടേറ്റ വമ്പന്‍ തോല്‍വിക്ക് പിന്നാലെ മാറ്റ് ഹെൻറിയാണ് പരിക്കിന്റെ പട്ടികയില്‍ എത്തിയ പുതിയ താരം. ലോക്കി ഫെര്‍ഗൂസന്‍, ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ എന്നിവരെല്ലാം പരിക്കുമായി കഷ്ടപ്പെടുന്നു.

ഹെൻറിയുടെ കാലിന്റെ തുടയ്ക്കാണ് പരിക്കേറ്റത്. ഇതോടെ താരത്തിനു പകരം ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസനെ ഉള്‍പ്പെടുത്തി. താരം ബംഗളൂരുവില്‍ ടീമിനൊപ്പം ചേര്‍ന്നു. പരിശീലനവും ആരംഭിച്ചു. 

അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ പരിക്കേറ്റ് പുറത്തിരുന്ന ലോക്കി ഫെര്‍ഗൂസന്‍ പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ കളിക്കുമെന്നു കിവി ടീം വ്യക്തമാക്കി. ശനിയാഴ്ച പാകിസ്ഥാനെതിരെയാണ് കിവികളുടെ നിര്‍ണായക പോരാട്ടം. പാകിസ്ഥാനും മത്സരം ജീവന്‍ മരണ പോരാട്ടമായതിനാല്‍ മത്സരം കടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി